ഇന്ത്യയെ നാണക്കേടിലേക്ക് തള്ളിവിട്ട ആ നൂറ്റാണ്ടിന്റെ ‘നോ’ബോള്‍ ‘വിവാദച്ചുഴിയില്‍'(Video)
Friday 14 September 2018 4:34 AM UTC
ലണ്ടന്‍ Sept 14: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പര കൈവിട്ട ഇന്ത്യ കൂടുതല്‍ നാണക്കേടിലേക്ക് പോകാതെ പ്രതിരോധ കോട്ട കെട്ടിയത് രാഹുല്‍-പന്ത് കൂട്ടുകെട്ടായിരുന്നു.
ഇരുവരും ചേര്‍ന്ന് ഡബിള്‍ സെഞ്ചുറി കുറിച്ച് ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് ആദില്‍ റാഷിദ് നൂറ്റാണ്ടിന്റെ ആ പന്ത് എറിഞ്ഞത്. ആഷസ് പരമ്പരയില്‍ മൈക്ക് ഗാറ്റിംഗിനെതിരെ ഷെയിന്‍ വോണ്‍ എറിഞ്ഞ പന്തിനു സമാനമാണ് ഈ പ്രകടനമെന്നും വിലയിരുത്തലുണ്ടായി.
ലോകേഷ് രാഹുലിന്റെ കുറ്റി തെറിപ്പിച്ച ആദില്‍ റാഷിദിന്റെ പന്താണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. പിന്നാലെ ആ പന്തിനെക്കുറിച്ച് വിശേഷണം ഏറ്റുവാങ്ങുന്നതിനിടെ വിവാദച്ചുഴിയിലേക്ക് വീണിരിക്കുകയാണ്. അത് നോബോള്‍ ആണെന്നാണ് വാദം ഉയര്‍ന്നിരിക്കുന്നത്.
ആദില്‍ റാഷിദ് പന്തെറിയുമ്പോള്‍ ബൗളിംഗ് ക്രീസിലോ, പോപ് അപ് ക്രീസിലോ ബൗളറുടെ കാല് ഉണ്ടായിരുന്നില്ല. പിച്ചില്‍ പേസര്‍മാരുണ്ടാക്കിയ കാല് അടയാളത്തില്‍ പന്ത് പിച്ച് ചെയ്യിക്കാനായി ക്രീസില്‍ നിന്നും പുറത്തുനിന്നാണ് റാഷിദ് പന്തെറിഞ്ഞത്.
ഇക്കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ആരാധകര്‍ വാദിക്കുന്നു. 149 റണ്‍സില്‍ നില്‍ക്കുമ്പോളാണ് കെഎല്‍ രാഹുലിന്റെ വിക്കറ്റ് ആദില്‍ റാഷിദ് പിഴുതത്.
1993 ല്‍ നടന്ന ഓള്‍ഡ്ട്രാഫോഡ് ടെസ്റ്റില്‍ ഇം ഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാനാണ് വോണ്‍ അന്ന് നൂറ്റാണ്ടിലെ പന്തെറിഞ്ഞത്.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പന്തെന്ന വിശേഷണം കിട്ടിയ ഷെയിന്‍ വോണിന്റെ ആ വിക്കറ്റിന്റെ 25-ാം വാര്‍ഷികത്തിലാണ് ആദിലിന്റെ പന്ത് ക്രിക്കറ്റ് ചരിത്രത്തില്‍ പിറന്നതും പിന്നാലെ ഇപ്പോഴിതാ വിവാദച്ചുഴിയില്‍ കറങ്ങിത്തിരിയുന്നതും.
CLICK TO FOLLOW UKMALAYALEE.COM