ഇന്ത്യയില്‍ നിന്ന് ആറിലേറെ കോവിഡ് വാക്‌സിനുകള്‍ – UKMALAYALEE

ഇന്ത്യയില്‍ നിന്ന് ആറിലേറെ കോവിഡ് വാക്‌സിനുകള്‍

Saturday 13 March 2021 11:54 PM UTC

ഭോപ്പാല്‍ March 13: ഇന്ത്യയില്‍ നിന്ന് ആറിലേറെ കോവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഭോപ്പാലിലെ എന്‍ഐആര്‍ഇഎച്ചിലെ പുതിയ ഗ്രീന്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കോവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്;്രഞ്ജരുടെയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ശാസ്;്രഞ്ജരുടെ പരിശ്രമങ്ങളെയും മന്ത്രി പ്രശംസിച്ചു.

കോവിഡിനെതിരായ പോരാട്ടം രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദേഹം എടുത്തുപറഞ്ഞു. ലോക നേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രമമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM