ഇനി ആധാറില്ലാതെ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും എടുക്കാം – UKMALAYALEE

ഇനി ആധാറില്ലാതെ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും എടുക്കാം

Tuesday 9 July 2019 3:32 AM UTC

ന്യൂഡല്‍ഹി July 9: പുതിയ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് എടുക്കാനും ഇനി ആധാര്‍ നമ്പര്‍ ആവശ്യമില്ല. ആധാര്‍ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി.

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കൊണ്ടുവന്ന ദേഭഗതി ബില്‍ നേരത്തെ ലോക്‌സഭയിലും അവതരിപ്പിച്ചിരുന്നു. ഇതോടെ ആധാറുമായി ബന്ധപ്പെട്ട മാര്‍ച്ച് രണ്ടിലെ ഓര്‍ഡിനന്‍സിന് സാധുതയില്ലാതായി.

മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധിതമല്ലാതാക്കുന്ന ഭേദഗതിയാണ് അവതരിപ്പിച്ചത്.

അതേസമയം ബില്‍ ഗേറ്റ്‌സ്, തോമസ് ഫ്രീഡ്മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ച ആധാറിന്റെ അടിസ്ഥാന ഘടനയില്‍ യാതൊരു മാറ്റങ്ങളും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സമഗ്രമായ ഡാറ്റ പരിരക്ഷാ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

ആധാര്‍ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

CLICK TO FOLLOW UKMALAYALEE.COM