ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല; ആര്യ സയേഷ വിവാഹത്തെ കുറിച്ച് അബര്‍നദി – UKMALAYALEE
foto

ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല; ആര്യ സയേഷ വിവാഹത്തെ കുറിച്ച് അബര്‍നദി

Saturday 16 February 2019 1:56 AM UTC

Feb 16: തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരാവുകയാണ്. മാര്‍ച്ചില്‍ വിവാഹിതരാകുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്യ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അബര്‍നദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച് മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബര്‍നദി പറഞ്ഞു.

എങ്കവീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അബര്‍ദനി. ഏറ്റവും അധികം പിന്തുണ ലഭിച്ചെങ്കിലും സെമിയില്‍ അബര്‍ദനി പുറത്തായി.

പുറത്തായെങ്കിലും താന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അബര്‍ദനി വ്യക്തമാക്കിയിരുന്നു. റിയാലിറ്റിഷോയിലൂടെ എത്തിയ അബര്‍നദി ഇപ്പോള്‍ സിനിമയിലും അഭിനയിച്ച് കഴിഞ്ഞു.

‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.

ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. എന്നാല്‍ ആര്‍ക്കും സ്വഭാവം പിടികിട്ടുകയില്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്.

അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല. ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം.

ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. സയേഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.’

ആര്യയുടെ സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കില്ലെന്നും അബര്‍നദി പറഞ്ഞു.

‘ഇല്ല, ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സായിഷയ്ക്കും നല്ലത് വരട്ടെ’- അബര്‍നദി പറഞ്ഞു.

എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ആര്യയ്‌ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ വനിതാ സംഘടനകള്‍ രംഗത്ത് വരികയും ആര്യയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. റിയാലിറ്റി ഷോ മത്സരാര്‍ഥികളാരെയും ആര്യ വിവാഹം കഴിക്കാന്‍ തയ്യറായതുമില്ല.

അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കു വേദനയാകുമെന്നായിരുന്നു ആര്യയുടെ വിശദീകരണം.

CLICK TO FOLLOW UKMALAYALEE.COM