ഇനിമുതല്‍ മദ്യപിക്കാനായി വെള്ളവും ഗ്ലാസും വേണ്ട; കാപ്‌സ്യൂള്‍ രൂപത്തില്‍ വിസ്‌കി (VIDEO) – UKMALAYALEE

ഇനിമുതല്‍ മദ്യപിക്കാനായി വെള്ളവും ഗ്ലാസും വേണ്ട; കാപ്‌സ്യൂള്‍ രൂപത്തില്‍ വിസ്‌കി (VIDEO)

Monday 14 October 2019 5:45 AM UTC

ഗ്ലാസും വെള്ളവും ഇല്ലാതെ ഒരാള്‍ക്കും മദ്യപിക്കാന്‍ സാധിക്കില്ല. വെള്ളം ചേര്‍ക്കാത്ത മദ്യമുണ്ടെങ്കിലും ഗ്ലാസ് ആവശ്യമുള്ള സാധനം തന്നെ. എന്നാല്‍ ഗ്ലാസും വെള്ളവും വേണ്ടാതെ ഇനി മദ്യപിക്കാം.

സംഭവം ക്യാപ്സൂള്‍ രൂപത്തിലാണ് ലഭിക്കുന്നത്. വിസ്‌കി കോക്ക് ടെയ്ലാണ് ക്യാപ്സൂള്‍ രൂപത്തില്‍ ലഭിക്കുന്നത്. കണ്ടാല്‍ ശരിക്കും ഗുളികയാണെന്ന് തോന്നുന്ന വിസ്‌കി കോക്ക് ടെയ്ല്‍ ഗ്ലെന്‍ലിവെറ്റ് വിസ്‌കി നിര്‍മ്മാണ കമ്പനിയാണ് വിപണിയില്‍ എത്തിക്കുന്നത്.

മൂന്ന് നിറങ്ങളിലായാണ് ഇവ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. വായിലിട്ട് കടിക്കാന്‍ പറ്റുന്നതാണ് ഇവയെന്നാണ് കമ്പനി പറയുന്നത്.

ഇപ്പോള്‍ ഇത് ലണ്ടലില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. ക്യാപ്സൂണ്‍ വിസ്‌കിയുടെ രൂപം ഗ്ലെന്‍ലിവെറ്റ് വിസ്‌കി തന്നെ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്

CLICK TO FOLLOW UKMALAYALEE.COM