ഇടവകയില്‍ ക്രിസ്മസ് ഗാനം പാടാന്‍ എത്തിയത് മുസ്ലീം വേഷം ധരിച്ച് – UKMALAYALEE

ഇടവകയില്‍ ക്രിസ്മസ് ഗാനം പാടാന്‍ എത്തിയത് മുസ്ലീം വേഷം ധരിച്ച്

Thursday 26 December 2019 6:15 AM UTC

പത്തനംതിട്ട Dec 26: ഇടവകയില്‍ ക്രിസ്മസ് ഗാനം പാടാന്‍ യുവജനസഖ്യം എത്തിയത് മുസ്ലീം വേഷത്തില്‍. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലെ ഗാനശുശ്രൂഷ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

മുസ്ലീം ജനവിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുവജനസഖ്യം ഗാനം ആലപിക്കാന്‍ മുസ്ലീം വേഷത്തിലെത്തിയത്.

സിഎഎയും എന്‍ആര്‍സിയും തള്ളുക എന്നെഴുതിയാണ് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.

കേരളത്തിലെ വിവാഹ ആഘോഷങ്ങളില്‍ വധൂവരന്മാരും എന്‍ആര്‍സിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രതിഷേധ മാര്‍ച്ചും നടന്നു. നിരവധി ചലചിത്രതാരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM