ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് സര്‍വേകള്‍
Tuesday 22 October 2019 5:28 AM UTC
കോട്ടയം Oct 22: അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്ത്. മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് സര്‍വേയനുസരിച്ച് മഞ്ചേശ്വരം യു.ഡി.എഫ്. നിലനിര്‍ത്തും.
ഇവിടെ എന്‍.ഡി.എയും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമായിരിക്കും. 55% വോേട്ടാടെ എറണാകുളവും യു.ഡി.എഫിനെ തുണയ്ക്കും. അരൂരിലും വട്ടിയൂര്‍കാവിലും ഫോട്ടോഫിനിഷാണ് പ്രവചിക്കുന്നത്.
അരൂരില്‍ എല്‍.ഡി.എഫ്. 44% ഉം യു.ഡി.എഫ് 43% വോട്ടും നേടും. കോന്നിയില്‍ എല്‍.ഡി.എഫ്. 5% വോട്ടിന് മുന്നിലാണ്. യു.ഡി.എഫ്. 41%, ബി.ജെ.പി. 12% എന്നിങ്ങനെയായിരിക്കും മറ്റുള്ളവരുടെ വോട്ടിങ് നിലയെന്നും എക്സിറ്റ് പോള്‍ പറയുന്നു.
മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോള്‍ ഫലമനുസരിച്ച് മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ യു.ഡി.എഫ്. നിലനിര്‍ത്തും. അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫ്. ജയിക്കും.
മഞ്ചേശ്വരത്ത് യു.ഡി.എഫ്. 40 %, ബി.ജെ.പി. 37%, എല്‍.ഡി.എഫ്. 21 % വോട്ടുവീതം നേടും. അരൂരില്‍ എല്‍.ഡി.എഫിന് 44 % ഉം യു.ഡി.എഫിന് 43 % ഉം എന്‍.ഡി.എയ്ക്ക് 11 % ഉം വോട്ടു കിട്ടും. എറണാകുളത്ത് യു.ഡി.എഫ്. 44 % ഉം എല്‍.ഡി.എഫ്. 39 % ഉം എന്‍.ഡി.എ. 15 % ഉം വോട്ട് സ്വന്തമാക്കും.
കോന്നിയില്‍ യു.ഡി.എഫിന് 41 % ഉം എല്‍.ഡി.എഫിന് 39 % ഉം എന്‍.ഡി.എയ്ക്ക് 19 % ഉം വോട്ടാണ് സര്‍വേ പ്രവചിക്കുന്നത്. വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫ്. 41% ഉം യു.ഡി.എഫ്. 37 % ഉം എന്‍.ഡി.എ. 20 % ഉം വോട്ട് നേടിയേക്കാമെന്നും സര്‍വേ പറയുന്നു.
പോളിങ് ശതമാനം ഇങ്ങനെ ബ്രാക്കറ്റില്‍ 2016-ലേത്
വട്ടിയൂര്‍ക്കാവ് – 62.66 (69.83)
കോന്നി – 70.07 (73.19)
അരൂര്‍ – 80.47 (85.43)
എറണാകുളം – 57.89 (71.06)
മഞ്ചേശ്വരം – 75.82 (76.19)
CLICK TO FOLLOW UKMALAYALEE.COM