ആ റിസോട്ടിലെ റിവ്യൂ ഒന്ന് നോക്കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവായേനേ. – UKMALAYALEE

ആ റിസോട്ടിലെ റിവ്യൂ ഒന്ന് നോക്കിയിരുന്നെങ്കില്‍ ദുരന്തം ഒഴിവായേനേ.

Wednesday 22 January 2020 5:17 AM UTC

കാഠ്മണ്ഡു  Jan 22: നോപ്പാളിലെത്തിയ മലയാളി സംഘം അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയ ആ റിസോട്ടിലെ റിവ്യൂ ഒന്ന് നോക്കിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഒഴിവായേനേ. ഹീറ്റര്‍ തകരാര്‍ ഉള്‍പ്പെടെ റിസോര്‍ട്ടിനെ കുറിച്ചുള്ളത് ഞെട്ടിക്കുന്ന കമന്റുകള്‍.

തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39) ഭാര്യ ശരണ്യ(34) മക്കള്‍ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായര്‍(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാര്‍(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്.

പ്രവീണ്‍ ദുബായില്‍ എന്‍ജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലില്‍ വിദ്യാര്‍ത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.

ഇവര്‍ കാഠ്മണ്ഡുവില്‍ താമസത്തിനായി തിരഞ്ഞെടുത്ത എവറസ്റ്റ് പനോരമ റിസോര്‍ട്ടിലെ ഹീറ്ററിലുണ്ടായ തകരാര്‍ നിമിത്തം കാര്‍ബണ്‍ മോണോക്സൈഡ് ലീക്കായതാണ് മരണകാരണമായി പുറത്ത് വരുന്നത്.

എവറസ്റ്റ് പനോരമ റിസോര്‍ട്ടിലെ അനുഭവങ്ങള്‍ ടെറിബിള്‍ കാഠ്മണ്ഡുവിലെ ദമാമിലുള്ള റിസോര്‍ട്ടായ എവറസ്റ്റ് പനോരമ റിസോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ട്രിപ്പ് അഡൈ്വസര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് റിവ്യൂവില്‍ കണ്ണുടക്കിയത്.

ഇവിടെ മുന്‍പ് താമസിച്ചിരുന്നവരില്‍ കൂടുതല്‍ പേരും നെഗറ്റീവ് റിവ്യൂവാണ് എഴുതിയിട്ടുള്ളത്. റിവ്യൂ നല്‍കിയവരില്‍ കൂടുതല്‍ പേരും ടെറിബിള്‍ എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM