ആവേശമായി ”അച്ചായന്‍”ആഘോഷമാക്കി ആരാധകര്‍ – UKMALAYALEE

ആവേശമായി ”അച്ചായന്‍”ആഘോഷമാക്കി ആരാധകര്‍

Monday 2 September 2019 5:29 AM UTC

കോട്ടയം Sept 2: മംഗളം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ടോവിനോയെത്തിയത് ആരാധകരുടെ ഹൃദയം നിറഞ്ഞ ആര്‍പ്പുവിളികളോടെ.

ടോവിനോ മംഗളം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗോള്‍ഡന്‍ മൊമന്റിലെത്തിയതു മുതല്‍ ആരാധകരില്‍ നിന്ന് അച്ചായന്‍ വിളികള്‍ ഉയര്‍ന്നു.

തൂവെള്ള നിറമുള്ള വസ്ത്രമണിഞ്ഞ് നിറഞ്ഞ ചിരിയുമായി വേദിയിലെത്തിയ ടോവിനോ വൈകിയെത്തിയതില്‍ ക്ഷമപറഞ്ഞാണു തുടങ്ങിയത്.

പനിയായിരിക്കുകയായിരുന്നു. എന്നാല്‍ എത്തണമെന്നുള്ള വാശിയില്‍ മരുന്നും കഴിച്ച് ഇറങ്ങിയതാണെന്ന് ടൊവിനോ പറഞ്ഞു.
മംഗളം എന്ന പേരു തന്നെ മംഗളമായത് എന്നാണ്. അതു അന്‍പത് വര്‍ഷമല്ല 100 ,150 വര്‍ഷങ്ങള്‍ കടക്കട്ടെയെന്ന് ആശംസിക്കുന്നു.

എല്ലാവര്‍ക്കും എന്റെ ഓണം ആശംസകള്‍. ഓരോ വാക്കുകളും നിറഞ്ഞ കൈയടികളോടെയാണ് സദസ് ഏറ്റെടുത്തത്. ഇതിനിടെ സദസിലുണ്ടായിരുന്ന വൈദ്യതി മന്ത്രി ടോവിനോയുടെ സിനിമകള്‍ ഇഷ്ടമാണന്ന് മംഗളം സി.ഇ.ഒ. അജിത്കൂമാറിന്റെ കമന്റും എത്തിയതോടെ താരത്തിന് ഇരട്ടി സന്തോഷം.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കിട്ടും, ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് താരം മടങ്ങിയത്.

മംഗളം സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ടൊവിനോ. യൂത്ത് ഐക്കണ്‍ പുരസ്കാരമാണ് ടൊവിനോയ്ക്ക് ലഭിച്ചത്.

മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയ്ക്ക് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജു വാര്യര്‍ ഏറ്റുവാങ്ങി.

സംവിധായകന്‍ എബ്രിഡ് ഷൈന്‍, നടനും നിര്‍മ്മാതാവുമായ പ്രേംപ്രകാശ്, ബാലതാരങ്ങളായ മീനാക്ഷി, സഹോദരന്‍ ആരിഷ് എന്നിവരും വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

CLICK TO FOLLOW UKMALAYALEE.COM