ആറ്റുകാല്‍ ക്ഷേത്രമുറ്റത്ത് ജനസാഗരത്തെ ആവേശം കൊള്ളിച്ച് നടന്‍ മമ്മുട്ടി – UKMALAYALEE
foto

ആറ്റുകാല്‍ ക്ഷേത്രമുറ്റത്ത് ജനസാഗരത്തെ ആവേശം കൊള്ളിച്ച് നടന്‍ മമ്മുട്ടി

Thursday 14 February 2019 1:56 AM UTC

ആറ്റുകാല്‍ Feb 14: ആറ്റുകാല്‍ ക്ഷേത്രമുറ്റത്ത് ജനസാഗരത്തെ ആവേശം കൊള്ളിച്ച് നടന്‍ മമ്മുട്ടി. ആറ്റുകാല്‍ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മമ്മുട്ടി.

ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് വാര്‍ത്തകളിലൂടെയും മറ്റും കേട്ടറിവ് മാത്രമേ തനിക്കുള്ളു. വളരെ സന്തോഷത്തോടെയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. മധുരരാജയുടെ ചിത്രീകരണം മാറ്റിവെച്ചാണ് മമ്മുട്ടി ചടങ്ങിനെത്തിയത്.

ചലച്ചിത്രജീവിതത്തിന്റെ ആദ്യകാലത്ത് ഈ റോഡുകളിലും വഴികളിലും ക്ഷേത്രനടയിലുമൊക്കെ ഷൂട്ടിങ്ങിനായി എത്തിയിട്ടുണ്ട്. 1981 ല്‍ മുന്നേറ്റം എന്ന സിനിമ ഷൂട്ട് ചെയ്തതും ഇവിടെ വെച്ചാണ്. പല സ്ഥലങ്ങളും ഇന്ന് മാറിപ്പോയിരിക്കുന്നു.

ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക്,ആഗ്രഹത്തിലേക്ക് ഇത്രയും ആളുകള്‍ കൂടുകയും മനസു നിറഞ്ഞ് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുമമ്പാള്‍ ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തതെന്ന് മമ്മുട്ടി പറഞ്ഞു.

കുറേ ദിവസങ്ങളായി തയാറെടുത്താണ് ഈ പരിപാടിയിലേക്ക് വന്നത്.ഇത്രയും ആളുകളെ അഭിമുഖീകരിച്ച് താന്‍ എന്തു പറയുമെന്നായിരുന്നു ചിന്തിച്ചിരുന്നത്..നിങ്ങള്‍ക്കുള്ള സ്‌നേഹം തന്നെയാണ് എനിക്ക് തിരിച്ചും.

പരസ്പര സ്‌നേഹിച്ച് ജീവിക്കുന്ന മനുഷ്യരാണ് ദീര്‍ഘകാലം ജീവിച്ചുപോകുന്നത്. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും സഫലമാകട്ടെയെന്ന് ആശംസിച്ച് മമ്മുട്ടി പറഞ്ഞവസാനിപ്പിച്ചു.

ഡോ. എംആര്‍ രാജഗോപാലിന് ആറ്റുകാല്‍ അമ്മ പുരസ്‌കാരം നല്‍കി ആദരിച്ചു.

CLICK TO FOLLOW UKMALAYALEE.COM