ആറ്റിങ്ങലില്‍ തുഷാര്‍ വെള്ളാപ്പള്ളി സീറ്റുറപ്പിച്ചു, കൊല്ലത്ത്‌ സുരേഷ്‌ ഗോപി – UKMALAYALEE

ആറ്റിങ്ങലില്‍ തുഷാര്‍ വെള്ളാപ്പള്ളി സീറ്റുറപ്പിച്ചു, കൊല്ലത്ത്‌ സുരേഷ്‌ ഗോപി

Tuesday 5 February 2019 2:12 AM UTC

തിരുവനന്തപുരം Feb 5: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ബി.ജെ.പി. ഒരുക്കം തുടങ്ങി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട്‌ മണ്ഡലങ്ങളിലാണു ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്നത്‌.

തിരുവനന്തപുരത്തു മത്സരിക്കാന്‍ നടന്‍ മോഹന്‍ലാലിനു മേല്‍ സമ്മര്‍ദം തുടരുകയാണ്‌. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഇവിടെ സാധ്യതാപട്ടികയിലുണ്ട്‌. ആറ്റിങ്ങല്‍ മണ്ഡലം ബി.ഡി.ജെ.എസ്‌. നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി ഏതാണ്ടുറപ്പിച്ചു.

സി. ശിവന്‍കുട്ടിയും ഇവിടെ പരിഗണനയിലാണ്‌. കൊല്ലത്ത്‌ സുരേഷ്‌ ഗോപിയും ഹരി എസ്‌. കര്‍ത്തായും സജീവ പരീഗണനയില്‍. മാവേലിക്കരയില്‍ കെ.പി.എം.എസിലെ എന്‍.കെ. നീലകണ്‌ഠനെയും ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം. വേലായുധനെയും പരിഗണിക്കുന്നു.

പത്തനതിട്ടയില്‍ ടി.പി. സെന്‍കുമാറിന്റെ പേരിനാണു മുന്‍തൂക്കം.

സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശിനെ ആലപ്പുഴയിലും എ.എന്‍. രാധാകൃഷ്‌ണനെ ചാലക്കുടിയിലും കെ. സുരേന്ദ്രനെ തൃശൂരിലേക്കും പരിഗണിക്കുന്നു.

മഞ്ചേരിയില്‍ അഡ്വ. സി. പ്രകാശും പൊന്നാനിയില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റും സംസ്‌ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ഭര്‍ത്താവുമായ എന്‍. സുരേന്ദ്രനും പരിഗണനയില്‍.

കണ്ണൂരില്‍ വത്സന്‍ തില്ലങ്കേരിക്കാണു സാധ്യത. കാസര്‍കോട്ട്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീകാന്ത്‌ സ്‌ഥാനാര്‍ഥിയായേക്കും.

CLICK TO FOLLOW UKMALAYALEE.COM