ആറു ലക്ഷം മുടക്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ‘വില്ല’യ്ക്കായി കാത്തിരുന്നു: ഒടുവില്‍ കിട്ടിയത് 3500 രൂപയുടെ ഒന്നൊന്നര ‘മുതല്‍’! – UKMALAYALEE

ആറു ലക്ഷം മുടക്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ‘വില്ല’യ്ക്കായി കാത്തിരുന്നു: ഒടുവില്‍ കിട്ടിയത് 3500 രൂപയുടെ ഒന്നൊന്നര ‘മുതല്‍’!

Friday 21 June 2019 12:08 AM UTC

ഫ്‌ളോറിഡ June 21: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഒരുപാട് പേര്‍ പറ്റിക്കപ്പെടുന്നത് സ്ഥിരം വാര്‍ത്തയാണ്. പലപ്പോഴും ഓര്‍ഡര്‍ ചെയ്ത സാധനമായിരിക്കില്ല ഉപഭോക്താവിനെ തേടിയെത്തുന്നത്.

ഫോണിനു പകരം ഇഷ്ടികയും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും കിട്ടിയ പരാതികളും നിരവധിയാണ്.

ഇപ്പോഴിതാ ഓണ്‍ലൈനിലൂടെ താമസിക്കാനായി ഒരു ‘വില്ല’ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ആള്‍ക്ക് കിട്ടിയ മുതലാണ് വാര്‍ത്തയായിരിക്കുന്നത്. ഫ്‌ളോറിഡയിലാണ് സംഭവം.

ഫ്‌ളോറിഡയിലെ താമറാക്കിലാണ് 9100( ഏകദേശം 6.3 ലക്ഷം രൂപ) ഡോളര്‍ മുടക്കി ഫ്‌ളോറിഡ സ്വദേശിയായ കെര്‍വില്ലെ ഹോള്‍നെസ് ഓണ്‍ലൈനിലുടെ വില്ലയെന്ന് തെറ്റിദ്ധരിച്ച് ഡീല്‍ ഉറപ്പിക്കുന്നത്.

എന്നാല്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്് വില്ലയ്ക്ക് മുന്നിലുള്ളഒരടി വീതിയും 100 അടി നീളവും മാത്രമുള്ള പച്ചപ്പുല്‍ത്തകിടിയായിരുന്നു.

വില്ലയുടെ വില്‍പ്പനയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ സ്പ്രിങ് ലേക്കിലെ നോര്‍ത്ത്‌വെസ്റ്റിലുള്ള 100 അടി മാത്രമുള്ള ഏകദേശം 3500( 50 ഡോളര്‍) രൂപ മാത്രം വിലമതിപ്പുള്ള പച്ചപ്പുല്‍ത്തകിടി ലേലത്തിലൂടെ സ്വന്തമാക്കിയത്.

ബ്രോവാര്‍ഡ് ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് കെര്‍വില്ലെ വില്ലയെന്ന് തെറ്റിദ്ധരിച്ച് പച്ചപ്പുല്‍ത്തകിടി സ്വന്തം പേരില്‍ വാങ്ങിയത്.

കെര്‍വില്ലെ ഡീലുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, മുടക്കിയ പണം തിരികെ കിട്ടാന്‍ ഫ്‌ളോറിഡയിലെ നിയമം അനുവദിക്കുന്നില്ലെന്നും അധികാരികള്‍ വ്യക്തമാക്കുന്നു.

ഇത് ചതിയാണ്. വില്ലയ്ക്ക് നടുവിലുടെ കടന്നുപോകുന്ന പുല്‍ത്തകിടയിലെ ഒരു ലൈന്‍ മാത്രമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതിന്റെ അതിര്‍ത്തി പോലും കാണിച്ചിരുന്നില്ലെന്നും വഞ്ചിക്കപ്പെട്ട കെര്‍വില്ലെ പറയുന്നു.

പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അധികൃതര്‍ ഓണ്‍ലൈന്‍ സൈറ്റിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM