
ആരും യു കെയിലേക്ക് വരല്ലേ എന്നല്ല, ഒരു മുൻകരുതൽ അത്ര മാത്രം
Thursday 2 February 2023 9:08 AM UTC

പ്രതീക്ഷ കുരിയൻ
യു കെ യിലെ നിലവിലെ സാഹചര്യത്തെ പറ്റി ആരെക്കെയോ പോസ്റ്റ് ഇട്ടപ്പോൾ “പിന്നെ എന്നാ കാണാനാ എല്ലാരും യു കെ യിലോട്ട് ഓടുന്നത്” എന്നൊരു കമന്റ് കണ്ടിരുന്നു. അതിനു ചെറിയൊരു മറുപടിയും, എനിക്ക് മനസിലായ കാരണങ്ങളും ആണ്. അല്പം നീണ്ട പോസ്റ്റ് ആണ്, സമയം ഉള്ളവർ വായിക്കുക.
ജോബ് സാറ്റിസ്‌ഫെക്ഷൻ
ഇന്ത്യയിലും, സിംഗപ്പൂരിലും ജോലി ചെയ്തിട്ടാണ് ഞാൻ uk യിൽ എത്തിയത്, അവിടെ രണ്ടിടത്തും ഏറെക്കുറെ നഴ്സിംഗ് എന്നാ പ്രൊഫഷന് വലിയ വിലയില്ല, സാലറി മറ്റു അനുകൂല്യങ്ങൾ, ക്ലൈമറ്റ്, ഒക്കെ നോക്കിയാൽ sg best ആണ്. പിന്നെ നഴ്സിംഗ് ഒരു ആതുര സേവനം കൂടെയാണ്, അതുകൊണ്ട് ഇത്രയൊക്കെ കിട്ടുന്നത് വലിയ ഭാഗ്യം എന്നൊരു ചിന്ത ഗതി പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ തറപ്പിക്കാൻ നമ്മുടെ നാട്ടിലെ രീതികൾക്കാവും. ഒരു പ്രൊമോഷൻ കിട്ടുക എന്നതൊക്കെ കിട്ടാക്കനിയാണ്. അവൾ നേഴ്സ് ആണ് എന്ന് പറയാൻ മടിയുള്ള പല വീട്ടുകാരെയും എനിക്കറിയാം. വേറെ ഒന്നിനും അഡ്മിഷൻ കിട്ടാത്തത് കൊണ്ടാകും ഈ കോഴ്സിന് പോയതല്ലേ എന്ന് ചോദിക്കുന്ന ചിലർ.
ബട്ട് യുകെ, നിങ്ങൾ ഏതു രാജ്യത്തു നിന്ന് വന്നതെന്നോ, എത്ര ഇയർ എക്സ്പീരിയൻസ് ഉണ്ടോയെന്നോ, നോക്കാറില്ല. നിങ്ങൾ ഡിപ്ലോമ ആണെങ്കിലും മാസ്റ്റേഴ്സ് വരെ നേടിയെങ്കിലും തുടക്കത്തിൽ ബാൻഡ് 5 ആയിട്ടാണ് കേറുന്നത്,ബാക്കി മുന്നോട്ടു പോകാൻ നിങ്ങളുടെ കഴിവും ആഗ്രഹവും മാത്രം മതി. ആരുടെയും കാലിൽ പിടിക്കേണ്ട, ആരെയും പുറകിന്നു കുത്തേണ്ട.
ഫാമിലി
ഞാൻ എന്താണ് sg വിടാൻ കാരണം എന്ന് പലരും ചോദിച്ചിട്ടുണ്ട്, അന്നേ അവിടെ ഫാമിലി വിസ ഇല്ലായിരുന്നു, ഒരു ജോബ് അപ്ഗ്രേഡ് എന്നത് സ്വപ്നം മാത്രമായിരുന്നു. സ്വന്തം കാശ് മുടക്കി പഠിച്ചു വന്നിട്ടും നേഴ്സ് മാനേജർക്കു താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രം വർഷങ്ങളോളം ഒരേ പോസ്റ്റിൽ നിന്നവരെകണ്ടിട്ടുണ്ട്. പിന്നെ മെന്റൽ &ഫിസിക്കൽ സ്‌ട്രെയിൻ. ഇവിടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കുടുംബത്തെ കൊണ്ടുവരാം. പല സ്ഥലങ്ങളിൽ വേർപിരിഞ്ഞു ജീവിക്കുന്ന അവസ്ഥ ഇല്ലാതാകും.
വിദ്യാഭ്യാസം സൗജന്യമാണ്
എന്റെ മോൻ നാട്ടിൽ നഴ്സറിയിൽ ഒരു മാസം കഷ്ട്ടി പോയി, പിന്നെ ആ പേര് പറയുന്നതേ നിലവിളിക്കാൻ തുടങ്ങി. ഇവിടെ ക്ലാസ്സ് ഇല്ലാതെ ഇരിക്കുന്ന ഒരു ദിവസം അവനു വിഷമം ആണിപ്പോ. മറ്റൊന്ന് പലരും തങ്ങളുടെ പ്രായവും അവശതകളും നോക്കാതെ കുട്ടികളുടെ യൂണിവേഴ്സിറ്റി എഡ്യൂക്കേഷനെ കരുതി വരുന്നുണ്ട്. ഇപ്പോഴത്തെ സ്റ്റുഡന്റ് വിസ ട്രെൻഡ്, അതിന്റെ ഏജന്റ് ഫീ ഒക്കെ നോക്കുക.
പിന്നെ മറ്റു ചില കാര്യങ്ങളും കൂടെ യുകെയിലേക്ക് വരുന്നതിനു മുൻപ് മനസിലാക്കി വെക്കുക, നീണ്ടാകാലത്തെ പരിശ്രമത്തിനും, പ്രാർത്ഥനകൾക്കും ഒടുവിൽ ആണ് ഞാൻ ഇവിടെ എത്തിയത്, വന്നു ഒരു മാസം കഴിഞ്ഞപ്പോൾ ഏറെ കൂറേ കാര്യങ്ങൾ മനസിലായപ്പോൾ നേരിയതോതിൽ ഡിപ്രെഷൻ ഒന്ന് വീശിപോയി, കാരണം എല്ലാരും പറഞ്ഞപോലെ ലക്ഷങ്ങൾ മിച്ചം ഇല്ലായിരുന്നു, വാടക, ബിൽസ്, ഫുഡിങ് എല്ലാം കഴിയുമ്പോൾ കയ്യിൽ ഒന്നും കാണില്ല. പിന്നെ ഒരു വർഷം കൊണ്ട് മിച്ചം ഒന്നുമില്ലെങ്കിലും എങ്ങനെ ജീവിക്കാം എന്ന് ഏകദേശം പഠിച്ചു.അത് കൊണ്ട് തുടക്കത്തിൽ അമിത പ്രതീക്ഷകൾ വേണ്ട.
മറ്റൊരു പ്രധാന പരാതിയാണ്, മാതാപിതാക്കളും കുട്ടികളും തമ്മിൽ ചിലവഴിക്കാൻ സമയം കുറവാണു എന്നത്, ഏറെകൂറെ ശേരിയാണ്. കാരണം കുട്ടികൾക്ക് 16വയസു വരെ സ്കൂളിൽ കൊണ്ട് വിടാനും കൊണ്ട് വരാനും ഒരാൾ ചെല്ലേണ്ടി വരും. രണ്ടു പേരും ജോലി ചെയ്താൽ മാത്രമേ നിന്ന് പോകാൻ പറ്റു, അപ്പൊ ഒരേ ഡ്യൂട്ടി എടുക്കാൻ പറ്റില്ല, പക്ഷെ NHS il ഒത്തിരി ഓപ്ഷൻസ് ഉണ്ട്, ഡ്യൂട്ടി ഡേയ്‌സ് ആൻഡ് ടൈം നമ്മുടെ പങ്കാളിയുടെ അനുസരിച്ചു അഡ്ജസ്റ്റ് ചെയിതു എടുക്കാൻ പറ്റും. എല്ലാ ഓഫും ബാങ്ക് എടുക്കാൻ പോയാൽ പല നല്ല കാര്യങ്ങളും മിസ്സ് ആകാം. എങ്കിൽ പോലും എന്റെ നോട്ടത്തിൽ സമയം ധാരാളം ഉണ്ട്, എല്ലായിടത്തും ഞാൻ ചെന്നാലേ ശേരിയാകു എന്നാ വാശി മാറ്റുക. നാട്ടിൽ എല്ലാ വർഷവും പോകാത്തവർ ആണെങ്കിൽ AL മിച്ചം ആണ്, പിന്നെ അതിനും കൂടെ ഡ്യൂട്ടി എടുത്ത് വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ പുഷ്ടിപിക്കുന്ന പരിപാടി കുറച്ചൊക്കെ സ്വന്തം കുടുംബം ആകുമ്പോൾ നിർത്തുക. ഇനിയും പരാതി ആണെങ്കിൽ ചുറ്റും ഒന്ന് നോക്കുക, എത്രയോ പ്രവാസികൾ വർഷത്തിൽ ഒന്ന് മാത്രം നാട്ടിൽ പോകുന്നു, ഇവിടെ എല്ലാ ദിവസവും അറ്റ്ലീസ്റ്റ് കാണാൻ പറ്റുന്നുണ്ടല്ലോ.
കാലാവസ്ഥ
മഞ്ഞിൽ പുതച്ചു കിടക്കുന്ന യുകെ യുടെ ഫോട്ടോസ് കണ്ടു കോരിതരിച്ചു എല്ലാം മറന്നു വിമാനം പിടിക്കരുത്, മെഡിസിൻസ് നല്ല രീതിയിൽ കരുതുക, മുതിർന്നവർക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം. കുട്ടികളുടെ കാര്യത്തിൽ നല്ല കരുതൽ വേണം. ഞങ്ങളുടെ ഇടുക്കിയിൽ ക്രിസ്മസ് എന്ന് പറയുമ്പോൾ തന്നെ ഒരു ഫീലാണ്, പക്ഷെ ഇവിടെ കഴിഞ്ഞു പോയ ഡിസംബർ വല്ലാത്തൊരു ഫീൽ ആയി പോയി. മഴയും, ഇരുട്ടും, തുടർച്ചയായി അസുഖങ്ങളും, ചികിത്സ താമസം നേരിട്ട് മരിച്ച കുട്ടികളുടെ വാർത്തകളും ആകെ പാടെ ശോകമായിരുന്നു.
മറ്റൊന്ന് വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ, മൂഡ് സ്വിങ്സ് ഇതൊക്കെ ഒന്ന് അനുഭവത്തിൽ വന്നപ്പോൾ ആണ് പഠിച്ചത്. നാട്ടിലെ ഫുഡ് ഐറ്റംസ് കിട്ടാൻ അല്പം പാടാണ്, നല്ല വിലയും. So, കിട്ടുബോൾ സ്റ്റോക്ക് അടിക്കുക, നാട്ടിലെ രൂപയുമായി compare ചെയ്യാതിരിക്കുക.
ഞാൻ നാട്ടിൽ ആരുമായിക്കൊള്ളട്ടെ ഇവിടെ ഒരു ഇന്ത്യൻ എന്നാ ലേബൽ മാത്രമേ ഉള്ളൂ, നിങ്ങളോട് ആരും കുടുംബ മഹാത്മ്യതെപ്പറ്റിയോ, ജാതിയോ, മതമോ, പഠിച്ച സ്കൂൾ, ജില്ലാ ഇതൊന്നും തിരക്കാൻ വരില്ല.അതുകൊണ്ട് വിനയകുനയനായി നിന്നാൽ നിങ്ങൾക്ക് കൊള്ളാം. ഞാൻ, എന്റെ കുടുംബം എന്നുള്ള ചിന്തയൊക്കെ മാറ്റി കുറച്ചു പേരോടെങ്കിലും അടുപ്പം വെക്കുക, മലയാളി അസോസിയേഷൻ പരിപാടിക്ക് ഒക്കെ പോകുക.എന്തെങ്കിലും അത്യാവശ്യം വന്നാൽ ഓടിവരാൻ അവരൊക്കെയെ കാണു.
കഴിഞ്ഞ ദിവസം ഒരു മലയാളി നേഴ്സ് മരിച്ചപ്പോൾ നാട്ടിൽ അറിയിക്കാൻ താമസം നേരിട്ടു, കാരണം ആരുമായിട്ടും കോൺടാക്ട് ഇല്ലായിരുന്നു, ഫാമിലി ഇവിടെ ഇല്ലായിരുന്നു. അങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ.
പിന്നെ ഇവിടെ വരുന്ന ചേട്ടന്മാർക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ കിട്ടാൻ പാടാണ്, അതിന്റെ frustration വലുതായിരിക്കും. കുറെ കാലമായി വരുന്ന ട്രോളുകൾ പലതും അത് സൂചിപ്പിക്കുന്നു, കൊച്ചിനെ നോക്കിയിരിക്കുന്നു, അപ്പി കോരുന്ന ജോലി എന്നിങ്ങനെ ഒക്കെ. നമ്മുടെ നാട്ടിലെ രീതിയിൽ വളർന്നു വരുന്ന ഒരു ആൺകുട്ടിക്ക് ഈ കൊച്ചിനെ നോട്ടം എന്ന്പറയുന്നത് അമ്മയുടെ മാത്രം ജോലി ആയി തോന്നാം. അത് മാറ്റിവെക്കുക, കൊച്ചു രണ്ടു പേരുടേം കൂടെയല്ലേ, പിന്നെ HCA ജോബ് കിട്ടാൻ ലക്ഷങ്ങൾ മുടക്കി വരാൻ ഇരിക്കുന്നവരെ ഒരു നിമിഷം സ്മരിക്കുക, അത് കിട്ടാത്തവർ ആണ് ഇമ്മാതിരി ഡയലോഗ് അടിച്ചിറക്കുന്നത്, മറ്റൊന്ന് ഈ സായിപ്പന്മാരും ഇതൊക്കെ തന്നെ ചെയ്തിട്ടാണ് ഉലകം ചുറ്റി നമ്മുടെ നാട്ടിലും വരുന്നത്, അപ്പോൾ നമ്മൾ കവാത് മറക്കും.
രണ്ടു ദിവസം പട്ടിണി ഇരിക്കേണ്ടി വന്നാലും അടുക്കളയിൽ കയറിയാൽ അഭിമാനം പോകും എന്ന് പറഞ്ഞു ഇരിക്കുന്ന ചേട്ടന്മാരെ എനിക്കറിയാം. പാവം പെണ്ണ് 12 മണിക്കൂർ ജോലി കഴിഞ്ഞു വീട്ടിൽ വന്നു പിള്ളേരെ പഠിപ്പിച്ചു, ഭക്ഷണം ഉണ്ടാക്കിയിട്ട് വേണം കിടക്കാൻ.
ഒരു കാര്യം കൂടെപറയട്ടെ, ദയവു ചെയിതു താല്പര്യം ഇല്ലെങ്കിൽ ആരെയും നിർബന്ധിച്ചു വിടാതിരിക്കുക,സ്ത്രീകൾ എവിടേക്ക് എറിഞ്ഞാലും രണ്ടു കാലിൽ നിൽക്കും, പുരുഷന്മാർ അങ്ങനെ അല്ല, അവർ ശീലിച്ചു വന്നതൊക്കെ ഒറ്റ ദിവസം കൊണ്ട് മാറ്റാൻ വളരെ പാടാണ്,അത് കൊണ്ട് ഒരു പ്രായം കഴിഞ്ഞവരെ ഫോഴ്സ് ചെയിതു വരുത്താതിരിക്കുക, അത് ദുരന്തങ്ങൾ ഷെണിച്ചു വരുത്തും.
എല്ലാരും പോകുന്നു, എന്നും പറഞ്ഞു ഉള്ള നല്ല ജോലിയും കളഞ്ഞു ചാടിക്കേറി പോരാതിരിക്കുക. നാട്ടിൽ അത്യാവശ്യം ചുറ്റുപാടു ഒക്കെ ഉണ്ടെങ്കിൽ അവിടെ കൂടുക.
ഇങ്ങോട്ട് വരുന്നുണ്ടെങ്കിൽ എല്ലാവശവും മനസിലാക്കുക, നിങ്ങളുടെ മനസ് ഫ്രീ ആണ്, സമാധാനം ഉള്ള ഒരു വർക്ക് പ്ലേസ് കിട്ടും, ആരും അർദ്ധരാത്രിയിൽ വിളിച്ചിട്ട് ആ രോഗിടെ മൂത്രം പോയിരുന്നോ, ചാർട് ചെയ്യാത്തത് എന്താ എന്ന് ചോദിക്കില്ല. ഒരു ഇൻസിഡന്റ് ഉണ്ടായാൽ റിപ്പോർട്ട് ഇടുക, വീട്ടിൽ പോകുക,ആരും നിങ്ങളുടെ തലച്ചോർ തിന്നില്ല. നിങ്ങള്ക്ക് ആ ഹോസ്പിറ്റൽ ഇഷ്ടമില്ലേ, ചെലവ് കൂടുതലാണോ, രാജി വെക്കുക, അടുത്ത പ്ലേസ് നോക്കുക. സ്‌ട്രെസ് ആണോ, സിക്ക് ആണോ വാർഡിൽ വിളിച്ചു പറയുക, ആരും സ്റ്റാഫ് ഇല്ല നിങ്ങൾ വന്നേ പറ്റു എന്ന് പറയില്ല.കൊച്ചിന് വയ്യെങ്കിൽ child care ലീവ് എടുക്കുക.നിങ്ങൾ ഒരു ദിവസം ചെന്നില്ലെങ്കിൽ അവർ വേറെ ആളെ വിളിക്കും, അല്ലാതെ ആതുര സേവനത്തെ പറ്റി സ്പീച് തരില്ല, സ്റ്റാഫ് ഷോർട്ടജ് ആണെങ്കിൽ വേണമെങ്കിൽ എല്ലാ പണിക്കും ലൈൻ മാനേജർ വരും, (എല്ലാവരും വരുമോ എന്നറിയില്ല ).
ഞാൻ oet എഴുതാനും പ്ലാൻ ഇല്ല, വിദേശവും ഇഷ്ടമില്ല എന്നിങ്ങനെ ഉള്ള ഗുമ്മടി ക്കുന്നവർ ദൈവത്തിനു നന്ദി പറയുക, കാരണം പ്രവാസികൾ പലരും അത് ഇഷ്ടപ്പെട്ടു തിരഞ്ഞെടുക്കുന്നതല്ല. സാഹചര്യം ആണ്, നിങ്ങൾക്ക് അതിനിടെ വരാതിരിക്കട്ടെ. പരിഹാസം നിർത്തുക, ശ്രെമിക്കുന്നവരെ പുച്ഛത്തോടെ കാണാതെ ഇരിക്കുക.എല്ലാ നാട്ടിലും തുടക്കത്തിൽ ഒരു സ്ട്രഗ്ഗ്‌ളിംഗ് പീരിയഡ് കാണും, അത് അതിജീവിക്കാൻ നോക്കുമ്പോൾ അവരുടെ വിഷമങ്ങൾ ചിലപ്പോൾ fb പോസ്റ്റ് ആയിവരാം, അതിനർത്ഥം ആ നാട് കൊള്ളില്ല, ആരും ഇങ്ങോട്ട് വരല്ലേ എന്നല്ല, ഒരു മുൻകരുതൽ അത്ര മാത്രം.
ചെയ്യുന്ന ജോലിക്ക് ഒരു വില തോന്നിയത് ഇവിടെ വന്നപ്പോൾ ആണ്. അത് കൊണ്ട് ഇവിടെ വരെ എത്തിച്ച ദൈവത്തോട് നന്ദി മാത്രം.
ശ്രെമിക്കുന്നവർ അത് തുടരുക, വിജയം നേടുന്നത് വരെ. നിങ്ങൾക്ക് നല്ല ഒരു ഭാവി ഇവിടെ ഉണ്ട്.
CLICK TO FOLLOW UKMALAYALEE.COM