ആരാധനാലയങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നു – UKMALAYALEE
foto

ആരാധനാലയങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നു

Friday 27 December 2019 4:39 AM UTC

തിരുവനന്തപുരം Dec 27: ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരു ഏക്കറും ശ്മശാനങ്ങള്‍ക്ക് 75 ശതമാനവുമായിരിക്കും നല്‍കുക.

കാലപരിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിശ്ചയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സ്വാതന്ത്ര്യത്തിന് മുന്‍പ് കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ പത്തു ശതമാനം ഈടാക്കാം.

കേരളപ്പിറവി വരെയുള്ള കാലത്തിന് 25 ശതമാനം ഈടാക്കാം. കേരളപ്പിറവിയ്ക്ക് ശേഷം 1990 വരെയുള്ള കാലത്ത് കൈവശമുള്ള ഭൂമിയ്ക്ക് ന്യായവില ഈടാക്കും. 1990ന് ശേഷം 2008 വരെയുള്ള കൈവശ ഭൂമിയ്ക്ക് കമ്പോള വിലയാണ് ഈടാക്കുക.

CLICK TO FOLLOW UKMALAYALEE.COM