
ആരാണ് ഫൈസല്‍ ഫാരിദ്? തടിയന്റവിട നസീറുമായി ബന്ധമെന്നു സൂചന
Saturday 11 July 2020 4:30 AM UTC
കൊച്ചി/തിരുവനന്തപുരം: കോണ്‍സുലേറ്റ് പാഴ്സലില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫാരിദ് ആര്? കസ്റ്റംസിനും പഴയ കള്ളക്കടത്തുകാര്‍ക്കും ഇയാള്‍ ഒരുപോലെ അപരിചിതന്.
കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തു കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും എന്‍.ഐ.എയുടെ എഫ്.ഐ.ആറിലും ഫൈസല്‍ ഫാരിദ് എന്ന പേര് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.
എന്നാല്‍ തീവ്രവാദക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചരവൃന്ദത്തില്‍പ്പെട്ടയാളാണ് ഫൈസല്‍ എന്നാണു പോലീസിനു കിട്ടിയ വിവരം.
ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിനെപ്പറ്റി പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കി കസ്റ്റംസിന്റെ വിശ്വാസ്യത നേടുകയും അത് മുതലാക്കി വലിയ തോതില്‍ സ്വര്‍ണം കടത്തുകയും ചെയ്തതാണ് ഇയാളുടെ ചരിത്രമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
കൊച്ചി സ്വദേശിയായ ഇയാളാണ് സ്വര്‍ണം യു.എ.ഇ. കോണ്‍സുലേറ്റ് വഴി പാഴ്സലായി അയച്ചതെന്നാണ് കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി.
കൊച്ചി കേന്ദ്രീകരിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിലൊന്നും ഫൈസലിന്റെ പേരില്ലെന്നും അനേഷ്വണസംഘങ്ങള് വ്യക്തമാക്കുന്നു.
CLICK TO FOLLOW UKMALAYALEE.COM