ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല, ജസ്റ്റിന്‍ അവളെ ഉദ്രവിക്കുമായിരുന്നു – UKMALAYALEE

ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല, ജസ്റ്റിന്‍ അവളെ ഉദ്രവിക്കുമായിരുന്നു

Saturday 26 January 2019 2:58 AM UTC

കൊച്ചി Jan 26: ആന്‍ലിയ ഹൈജിനസ് എന്ന പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ശെവദികന്‍. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ തനിക്കെതിരെ കടുത്ത ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് വൈദികന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ കുടുംബവുമായി നേരത്തെ മുതല്‍ തനിക്ക് അടുത്ത ബന്ധമുണ്ട്. എന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവായ ജസ്റ്റിന്റെ കുടുംബവുമായി അടുപ്പമോ ബന്ധമോ ഇല്ല.

പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ലെന്നും ഇക്കാര്യങ്ങളുടെ വ്യക്തതയ്ക്കായി ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാമെന്നും വൈദികന്‍ പറയുന്നു.

ജസ്റ്റിനെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നപ്പേകള്‍ നിരുത്സാഹപ്പെടുത്തി എന്ന ആരോപണവും വൈദികന്‍ തള്ളി.

പെണ്‍കുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ പിതാവിനോട് നാട്ടില്‍ വന്ന് വേണ്ടത് ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടതാണ്, പെണ്‍കുട്ടി ഡിവോഴ്‌സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞിരുന്നു.

അന്ന് അദേഹം അതിന് തയാറാകാതെ വന്നതോടെ ആ കേസ ഉപേക്ഷിക്കുകയായിരുന്നുവെന്നും വൈദികന്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം പോലീസിനോടും പറഞ്ഞു. ജസ്റ്റിന്റെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരോടും ഇതേ മറുപടിയാണ് താന്‍ നല്‍കിയതെന്നും അദേഹം പറഞ്ഞു.

ജസ്റ്റിന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുമായിരുന്നു എന്ന കാര്യം സത്യമാണെന്നും വൈദികന്‍ വെളിപ്പെടുത്തി. അതേസമയം ലാളിച്ചു വളര്‍ത്തിയതിന്റെ കുഴപ്പങ്ങള്‍ പെണ്‍കുട്ടിക്കും ണ്ടായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മാധ്യമത്തില്‍ തന്റെ പേരു വെച്ച് വാര്‍ത്ത നല്‍കിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കമ്മീഷണറെ സമീപിച്ചിരുന്നുവെന്നും വൈദികന്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM