ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ കോടതിയില്‍ നല്‍കിയ കുറ്റപത്രം പിന്‍വലിച്ചേക്കും – UKMALAYALEE

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ കോടതിയില്‍ നല്‍കിയ കുറ്റപത്രം പിന്‍വലിച്ചേക്കും

Friday 25 October 2019 4:42 AM UTC

കൊച്ചി Oct 25: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രം പിന്‍വലിക്കാന്‍ ധാരണ. ആനക്കൊമ്പുകള്‍ െകെവശം വയ്ക്കാന്‍ മോഹന്‍ലാലിനു വനംവകുപ്പിന്റെ മുന്‍കാല പ്രാബല്യമുള്ള അനുമതിയുള്ളപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

െഹെക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി വന്നപ്പോള്‍ മോഹന്‍ലാലിനു െകെവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നു വനംവകുപ്പ് മൂന്നു തവണ അറിയിച്ചതാണ്.

അതിനിടെയാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ െകെവശാവകാശ സര്‍ട്ടിഫിക്കറ്റിനെ ചോദ്യംചെയ്ത് സര്‍ക്കാര്‍ വകുപ്പുതന്നെ കോടതിയില്‍ പോയതു ന്യായീകരിക്കാനാവാത്ത സ്ഥിതിവന്നപ്പോള്‍ സര്‍ക്കാരിന്റെ ഉന്നത തലത്തില്‍ നിന്നാണ് കുറ്റപത്രം പിന്‍വലിക്കാന്‍ നടപടിയുണ്ടായത്.

മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേയുള്ള കുറ്റപത്രം പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണു വിവരം. കോടനാട് റേഞ്ച് ഓഫീസറാണു കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥനെതിരേ നടപടിക്കും സാധ്യതയുണ്ട്. തനിക്കെതിരേയുള്ള കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി െഹെക്കോടതിയുടെ പരിഗണനയിലാണ്.

വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കുറ്റപത്രം പിന്‍വലിക്കാനുള്ള നീക്കമെന്നറിയുന്നു. കുറ്റപത്രം പിന്‍വലിക്കാത്തപക്ഷം െഹെക്കോടതിയില്‍നിന്നു സര്‍ക്കാരിനു വിമര്‍ശനമേറ്റുവാങ്ങേണ്ടിവരുമെന്ന ആശങ്കയുമുണ്ട്.

1972-ലെ വനം വന്യജീവി വകുപ്പുപ്രകാരമാണ് കേസെടുത്തത്. കേസെടുക്കാതിരുന്നാല്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കുമെന്നു കണ്ടാണു കുറ്റപത്രം നല്‍കിയതെന്നാണ് വിലയിരുത്തല്‍.

ഇക്കാര്യത്തില്‍ കോടതിക്കു നല്‍കേണ്ട മറുപടി തയാറാക്കുന്നതിനു നാളെ കൂടിക്കാഴ്ചയ്‌ക്കെത്തണമെന്നു വനംവകുപ്പ് സെക്രട്ടറിയോടു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM