ആദ്യരാത്രിയില്‍ പണവും ആഭരണങ്ങളുമായി വധു മുങ്ങി – UKMALAYALEE

ആദ്യരാത്രിയില്‍ പണവും ആഭരണങ്ങളുമായി വധു മുങ്ങി

Sunday 29 July 2018 6:27 PM UTC

ബഹുവ July 31; ബിഹാര്‍: നാല്പതാം വയസ്സില്‍ ആറ്റുനോറ്റു കിട്ടിയ കല്യാണം പൊളിഞ്ഞുപോയതിന്റെ വിഷമത്തിലാണ് ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്റു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവും സംഗീത കുമാരി എന്ന യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.

എന്നാല്‍ ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സസമ്മാനങ്ങങ്ങളുമായി യുവതി കടന്നുകളഞ്ഞു. ദരിദ്ര കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാനായ കടമെടുത്ത യുവാവ് വെള്ളത്തിലുമായി.

വിവാഹരാത്രി വിരുന്നും കഴിഞ്ഞാണ് യുവതി മുങ്ങിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും അവള്‍ എടുക്കാന്‍ മറന്നില്ല. ആദ്യരാത്രി മുറിയിലേക്ക് ക്ഷണിച്ച ഭര്‍ത്താവിനോട് തനിക്ക് ആര്‍ത്തവം ആയെന്നും അതിനാല്‍ ഒപ്പം കിടക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മറ്റൊരു മുറിയില്‍ കഴിഞ്ഞ യുവതി രാത്രിതന്നെ സ്ഥലംവിടുകയായിരുന്നു.

പിറ്റേന്ന് രാവിലെയായിട്ടും ഭാര്യയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ബന്ധുവാണ് ഈ വിവാഹായോചന കൊണ്ടുവന്നത്.

വധു മുങ്ങിയതോടെ തന്റെ മകനെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പിന്റുവിന്റെ അമ്മ ഷീല ദേവി ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ പഞ്ചായത്ത് ഇടപെട്ടു. എത്രയും വേഗം വധുവിനെയും പണവും ആഭരണങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ഇവരോട് നിര്‍ദേശിച്ചു.

ഇതിനു കഴിയാതെ വന്നതോടെ വീട്ടുകാര്‍ തമ്മില്‍ വഴക്കായി. വിഷയം പോലീസ് സ്‌റ്റേഷനിലുമെത്തി. വെള്ളിയാഴ്ചയാണ് വരനും അമ്മയും പരാതി നല്‍കിയത്.

തന്റേത് ദരിദ്ര കുടുംബമാണെന്നും തന്റെ കണ്ണടയും മുന്‍പ് മകന് ഒരു ജീവിതം ഉണ്ടായി കാണാനാണ് ഇല്ലാത്ത പണം കടമെടുത്ത് വിവാഹം നടത്തിയതെന്നും ഷീല ദേവി പോലീസിനോട് പറഞ്ഞൂ. എന്നാല്‍ ആ വഞ്ചകി തങ്ങളുടെ ജീവിതവുമായാണ് കടന്നുകളഞ്ഞതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM