ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ ആരെന്ന ചോദ്യം പി.എസ്.സി പിന്‍വലിച്ചു – UKMALAYALEE

ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ ആരെന്ന ചോദ്യം പി.എസ്.സി പിന്‍വലിച്ചു

Tuesday 16 April 2019 1:59 PM UTC

തിരുവനന്തപുരം April 9: സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തിയത് ആരെന്ന വിവാദ ചോദ്യം പി.എസ്.സി പിന്‍വലിച്ചു. ചോദ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിന്‍വലിച്ചത്.

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മാര്‍ച്ച് മൂന്നിന് നടന്ന പി.എസ്.സി പരീക്ഷയിലായിരുന്നു വിവാദ ചോദ്യം ഉള്‍പ്പെടുത്തിയിരുന്നത്. ബിന്ദു തങ്കം കല്യാണി, കനക ദുര്‍ഗ എന്നി ഉത്തരങ്ങള്‍ ഓപ്ഷനിലുണ്ടായിരുന്നു.

പന്തളം മുന്‍ രാജകുടുംബ പ്രതിനിധികളും ചോദ്യത്തിനെതിരെ പ്രതിഷേധം ഉന്നയിച്ചിരുന്നു.

ശബരിമല സ്ത്രീപ്രവേശനം മറന്നുതുടങ്ങിയ ഭക്തരെ അത് വീണ്ടും ഓര്‍മ്മിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് പ്രതിനിധികള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി.

വിവിധ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതെന്നും ചോദ്യത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു പി.എസ്.സിയുടെ വിശദീകരണം.

എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം ശക്തമായതോടെയാണ് ചോദ്യം പിന്‍വലിച്ചത്.

CLICK TO FOLLOW UKMALAYALEE.COM