അശ്ലീല വീഡിയോ അയക്കാന്‍ വാട്ട്‌സാപ്പിലൂടെ ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ തലവന്‍ ചക്രപാണി: കെണിയില്‍ വീഴ്ത്തി കേരളാ സൈബര്‍ വാരിയേര്‍സ് – UKMALAYALEE

അശ്ലീല വീഡിയോ അയക്കാന്‍ വാട്ട്‌സാപ്പിലൂടെ ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ തലവന്‍ ചക്രപാണി: കെണിയില്‍ വീഴ്ത്തി കേരളാ സൈബര്‍ വാരിയേര്‍സ്

Monday 3 September 2018 12:42 PM UTC

തിരുവനന്തപുരം Sept 3: ഹിന്ദു മഹാസഭാ തലവന്‍ സ്വാമി ചക്രപാണി കേരള സൈബര്‍ വാരിയേര്‍സിന്റെ കെണിയില്‍ വീണു.

പെണ്‍കുട്ടിയായി നടിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്തപ്പോളാണ് അശ്ലീല വീഡിയോ അയിച്ച് കൊടുക്കാന്‍ ചക്രപാണി ആവശ്യപ്പെട്ടത്.

ആവശ്യപ്പെടുന്ന വീഡിയോയും സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ടു. ചക്രപാണി ഔദ്യോഗികമായി ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറിലേക്കാണ് കേരള സൈബര്‍ വാരിയേഴ്‌സ് വാട്ട്‌സാപ്പ് സന്ദേശം അയച്ചത്.

ഇതിന്റെ വീഡിയോയും, സ്‌ക്രീന്‍ഷോട്ടുകളും സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ട വീഡിയോയിലുണ്ട്.

സന്ദേശം ആയിച്ച ഉടനെ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടിയതായും വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ചക്രപാണിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

CLICK TO FOLLOW UKMALAYALEE.COM