അശോക് കുമാർ സംഘടിപ്പിക്കുന്ന മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ്റ് ജൂൺ 11 ന് ക്രോയ്ഡോണിൽ – UKMALAYALEE

അശോക് കുമാർ സംഘടിപ്പിക്കുന്ന മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ്റ് ജൂൺ 11 ന് ക്രോയ്ഡോണിൽ

Thursday 9 June 2022 5:38 PM UTC

ഹരിഗോവിന്ദ് താമരശ്ശേരി

CROYDON June 9: മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇൻഡ്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് ജൂൺ 11 ന് ക്രോയ്‌ഡോൺ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറും.

ജൂൺ 11 ന് വൈകിട്ട് 4 മണിമുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ടോൻ എക്സിക്യൂട്ടീവ് മേയറും സിവിക് മേയറും പങ്കെടുക്കും.

ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പേരിൽ ക്യാൻസർ റിസേർച് സെന്റ്ററിനു കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.

തൻറെ 53-) മത്തെ വയസ്സിൽ 2014ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോൺ ഉൾപ്പടെ 17 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്.

അശോക് കുമാർ ഇതുവരെ £28,000.00 പൗണ്ട് വിവിധ ചാരിറ്റി ഇവന്റുകൾ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM