അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ? ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിക്ക് വൈക്കം ക്ഷേത്രത്തില്‍ വെച്ച് അസഭ്യ വര്‍ഷവും മര്‍ദ്ദനവും (വീഡിയോ) – UKMALAYALEE
foto

അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ? ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിക്ക് വൈക്കം ക്ഷേത്രത്തില്‍ വെച്ച് അസഭ്യ വര്‍ഷവും മര്‍ദ്ദനവും (വീഡിയോ)

Thursday 25 October 2018 1:27 AM UTC

VAIKKOM Oct 25: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിദ്യാര്‍ത്ഥിനിയെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി.

എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വര്‍ഷ സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിനിയായ അപര്‍ണയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ? എന്ന് അപര്‍ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ കൊലവിളിക്കുന്ന കമന്റുമായി എത്തി. ഇതോടെ അപര്‍ണ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഇന്നലെ രാവിലെ വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈക്കം ക്ഷേത്രത്തില്‍ അപര്‍ണ എത്തിയിരുന്നു. ഈ സമയമാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ മര്‍ദ്ദനവും തെറിയഭിഷേകവും ഉണ്ടായത്.

കണ്ണന്‍ എന്നയാള്‍ തന്നെ അക്രമിക്കുകയും തന്റെ ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ചെയ്യുകയായിരുന്നുവെന്ന് അപര്‍ണ പറയുന്നു. ഇതിനിടെ പലതവണ തന്നെ തെറി പറഞ്ഞ കണ്ണന്‍ പിന്നീട് കൊടും മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നെന്നും അപര്‍ണ പറഞ്ഞു.

ആണ്‍പിള്ളേരെ തിരുത്താന്‍ ഓടിക്കൂടിയ നാട്ടുകാരും അടിച്ചയാളുടെ അമ്മയും പിന്നീട് തന്നെ കുറ്റം പറയുകയായിരുന്നു.

‘നീ ആമ്പിള്ളേരെ തിരുത്താന്‍ നടന്നിട്ടല്ലേ’ എന്നായിരുന്നു മര്‍ദ്ദിച്ചയാളുടെ അമ്മയുടെ പ്രതികരണമെന്നും അപര്‍ണ മാധ്യമങ്ങളോട് പറഞ്ഞു.

  

സംഭവത്തില്‍ അപര്‍ണ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.

CLICK TO FOLLOW UKMALAYALEE.COM