അയോധ്യാ കേസ്: പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
Wednesday 27 November 2019 7:23 AM UTC
ന്യൂഡല്‍ഹി Nov 27: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് അപ്പീില് നല്‍കില്ല. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് വഖഫ് ബോര്‍ഡ് തീരുമാനിച്ചത്.
സുന്നി വഖഫ് ബോര്‍ഡിലെ ഏഴില്‍ ആറ് അംഗങ്ങളും ഹര്‍ജി നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ് അംഗം അബ്ദുള്‍ റസാഖ് ഖാന് വ്യക്തമാക്കി.
അതുകൊണ്ടുതന്നെ ഭൂരിപക്ഷ തീരുമാനത്തിന്റെ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി.
നവംബര്‍ 17ന് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്കാന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 17ന്റെ തീരുമാനത്തില്‍ നിന്ന് സുന്നി വഖഫ് ബോര്‍ഡ് പിന്മാറിയിരിക്കുകയാണ്.
തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതിന് പകരമായി സുപ്രീം കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചു.
ശരിയ നിയമപ്രകാരം മോസ്ക് നിര്‍മ്മിക്കുന്നതിനായി മറ്റൊരു ഭൂമി സ്വീകരിക്കാനാകില്ലെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി സഫര്യാബ് ജിലാനി വ്യക്തമാക്കി.
നവംബര്‍ 9നാണ് അയോധ്യാ കേസില്‍ വിധി വന്നത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ പകരം ഭൂമി കൊടുക്കണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്.
CLICK TO FOLLOW UKMALAYALEE.COM