അമ്പിളിയുടെ ‘യുകെയിലെ ആരാധകന്‍’ പ്രശ്‌നത്തിന്റെ തുടക്കമെന്ന് ആദിത്യന്‍ – UKMALAYALEE

അമ്പിളിയുടെ ‘യുകെയിലെ ആരാധകന്‍’ പ്രശ്‌നത്തിന്റെ തുടക്കമെന്ന് ആദിത്യന്‍

Saturday 24 April 2021 8:45 AM UTC

LONDON April 24: ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അമ്പിളി ദേവി രംഗത്തെത്തിയത് അടുത്തിടെയാണ് . തൃശൂര്‍ക്കാരിയായ വീട്ടമ്മയുമായി ആദിത്യന്‍ പ്രണയത്തിലാണെന്നും അവര്‍ ഗര്‍ഭിണിയാണെന്നും തന്നെ വിവാഹമോചനത്തിനായി നിര്‍ബന്ധിക്കുകയാണെന്നും അമ്പിളി ആരോപിച്ചിരുന്നു.

പിന്നാലെ അമ്പിളി പറയുന്നത് കള്ളമാണെന്നും ഇതിനു തെളിവുകള്‍ നല്‍കാമെന്നു ആദിത്യനും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ അമ്പിളിക്കെതിരെ വേറെയും ആരോപണങ്ങളുമായി ആദിത്യന്‍ രംഗത്തു വന്നിരിക്കുകയാണ്.

വിവാഹത്തിന് മുമ്പും അതിന് ശേഷവും അമ്പിളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും, അയാള്‍ നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് ആദിത്യന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. നിരന്തരമായി കോളുകള്‍ വന്നപ്പോള്‍ ആരാധകനാണ് എന്നാണ് അമ്പിളിയും മാതാപിതാക്കാളും തന്നോട് പറഞ്ഞിരുന്നത് എന്ന് ആദിത്യന്‍ പറയുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ ദിവസം തന്നെ ഫോണ്‍ വന്നു. അപ്പോള്‍ അമ്മയ്ക്ക് കൊടുത്തു. ഫോണുമായി അമ്പിളിയുടെ അമ്മ പോകും. പിന്നെയും പിന്നെയും ഈ കോളുകള്‍ വരുമ്പോള്‍ ഇവര്‍ ടെന്‍ഷന്‍ ആകുന്നത് കാണുന്നുണ്ടെന്ന് ആദിത്യന്‍ പറയുന്നു. മൊബൈല്‍ എടുത്തില്ലേല്‍ ലാന്‍ഡ് ലൈനില്‍ വിളിക്കും, അതും എടുത്തില്ലേല്‍ അച്ഛനെ വിളിക്കും, ഇല്ലെങ്കില്‍ അവരുടെ അമ്മയുടെ ഫോണില്‍. ആരാ ആന്റി ഇതെന്ന് ചോദിച്ചപ്പോള്‍ ആരാധകനാണ് മോനേ എന്നാണ് പറഞ്ഞത്. ഒരു ദിവസം കുടുംബമായി കാറില്‍ വരുമ്പോള്‍ കോള്‍ വന്നു. നെറ്റ് നമ്പരാണ്. താന്‍ കോള്‍ എടുത്തു. ആരാന്ന് ചോദിച്ചപ്പോള്‍ ഷിജുവാണ് എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്പിളിയുണ്ടോന്ന് ചോദിച്ചു. അമ്പിളി തിരക്കില്‍ ആണ് എന്ന് പറയാന്‍ ആംഗ്യം കാണിച്ചു, അങ്ങനെ പറയുകയും ചെയ്തു.

ആരാണ് എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. അമ്പിളിയോട് ചോദിച്ചപ്പോള്‍ യുകെയില്‍ ഉള്ള ആരാധകന്‍ ആണ് തലവേദനയാണ് എന്ന് പറഞ്ഞു. പിറ്റേ ദിവസം അയാള്‍ മെസഞ്ചറില്‍ തന്നോട് ചാറ്റ് ചെയ്തു. ഇറിറ്റേറ്റിങ് ആയ മെസേജുകള്‍ വന്നു. നമുക്ക് മെസേജ് ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ ഇവന്‍ ബ്ലോക്ക് ചെയ്യും. അതിന്റെ പേരില്‍ താന്‍ മദ്യപിച്ചു. അമ്പിളിയോട് ചോദിച്ചപ്പോള്‍ തന്നെ കല്യാണം ആലോചിച്ച ആളാണെന്ന് പറഞ്ഞു. അത്ര ശരിയല്ലെന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വച്ചു. ചാറ്റിങ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെ ഏട്ടാ എന്ന് പറഞ്ഞു. ഇടയ്ക്ക് അമ്മയുടെ ഫോണില്‍ വിളിക്കും അത്രയേ ഉള്ളൂവെന്ന് പറഞ്ഞു. അതും താന്‍ വിശ്വസിച്ചു.

തങ്ങള്‍ ബീച്ചിലൊക്കെ പോയി വരുമ്പോള്‍ ഇയാളുടെ മെസഞ്ചറില്‍ നിന്ന് തുരുതുരാ ഇമേജ് വരുന്നു. ഈ ഇമേജ് നോക്കുമ്പോള്‍ കണ്ടപ്പോള്‍ അമ്പിളി പറഞ്ഞതെല്ലാം നുണയാണെന്ന് മനസിലായി. അവര്‍ ഈ വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോസൊക്കെ തനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടു പോവുകയാണ്. ഇതിന്റെ പേരില്‍ വീട്ടില്‍ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. അമ്പിളി ഗര്‍ഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളെ തനിക്ക് അന്ന് തകര്‍ത്ത് കളയാമായിരുന്നു താന്‍ ചെയ്തില്ല. ‘പറ്റിപ്പോയതാ മോനെ’ എന്ന് അവളുടെ അമ്മ പറഞ്ഞതായും ആദിത്യന്‍ പറയുന്നു. വിവാഹത്തിന് തൊട്ടു പിന്നാലെ തന്നെ അമ്പിളിയുമായി പ്രശ്നങ്ങള്‍ തുടങ്ങിയെന്നാണ് ആദിത്യന്റെ വാദം .

CLICK TO FOLLOW UKMALAYALEE.COM