അഭിനന്ദന്‍: ഒരു നല്ല ഫൈറ്റര്‍ പൈലറ്റിന് വേണ്ടത് ‘മോശം മനോഭാവമാണ്’..! – UKMALAYALEE

അഭിനന്ദന്‍: ഒരു നല്ല ഫൈറ്റര്‍ പൈലറ്റിന് വേണ്ടത് ‘മോശം മനോഭാവമാണ്’..!

Friday 1 March 2019 2:23 AM UTC

ന്യൂഡല്‍ഹി March 1: പാക്കിസ്താന്റെ പ്രത്യാക്രമണം തടുത്ത് പാക്ക് എഫ്-16 വിമാനത്തെ പിന്തുടരുന്നതിനിടെയാണ് ഇന്ത്യയുടെ മിഗ് 21 ബൈസണ്‍ തകര്‍ന്നു വീണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലായത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പൈലറ്റിനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക്കിസ്താന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വലിയ ആശങ്കയ്ക്കാണ് അയവുണ്ടായിരിക്കുന്നത്.

ഒന്നര ദശാബ്ധത്തോളമായി വ്യോമസേനയില്‍ പൈലറ്റായി സേവനം ചെയ്തുവരുന്നതിനിടെ 2011 ല്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒരു നല്ല ഫൈറ്റര്‍ പൈലറ്റിനു വേണ്ടത് ‘മോശം മനോഭാവം’ ആണെന്നായിരുന്നു അഭിനന്ദന്റെ അന്നത്തെ വാക്കുകള്‍. സുഖോയ് യുദ്ധവിമാനമാണ് അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയിരുന്നത്.

പാക്ക് ആക്രമണം തടുക്കുന്നതിനിടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനം തകര്‍ന്നു വീണാണ് 34 കാരനായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ പാക്ക് കസ്റ്റഡിയിലായത്. പാക്കിസ്താന്റെ എഫ്-16 വിമാനത്തെ പിന്തുടരുന്നതിനിടെയാണ് പാക്ക് സേന മിഗ് 21 വെടിവെച്ചു വീഴ്ത്തിയത്.

തുടര്‍ന്ന് പാരഷൂട്ടില്‍ പാക്ക് അധീന കശ്മീരില്‍ പറന്നിറങ്ങുന്നതിനിടെ പാക്ക് സേനയുടെ പിടിയിലാകുകയായിരുന്നു.

വ്യോമ സേനയില്‍ സേവനം അനുഷ്ഠിച്ച് പാരമ്പര്യമുള്ള കുടുംബമാണ് ഇന്ത്യന്‍ വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ധമാന്റേത്.

അഭിനന്ദന്റെ പിതാവ് എസ്. വര്‍ധമാന്‍ റിട്ടേര്‍ഡ് എയര്‍മാര്‍ഷലാണ്. 1999 ലെ കആര്‍ഗില്‍ യുദ്ധത്തിലടക്കം ഇന്ത്യയ്ക്കായി വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഭിനന്ദന്റെ മുത്തച്ഛന്‍ സിംഹക്കുട്ടിയും രണ്ടാം ലോക മഹായുദ്ധ സമയത്ത് എയര്‍ ഫോഴ്‌സില്‍ അംഗമായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM