‘അപകടം നടന്ന സമയത്ത് കാറോടിച്ചത് താനല്ല’  ശ്രീറാം വെങ്കിട്ടരാമന്‍ – UKMALAYALEE

‘അപകടം നടന്ന സമയത്ത് കാറോടിച്ചത് താനല്ല’  ശ്രീറാം വെങ്കിട്ടരാമന്‍

Thursday 10 October 2019 3:43 AM UTC

തിരുവനന്തപുരം Oct 10: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തില്‍ വിശദീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തിലാണ് ശ്രീറാമിന്റ ന്യായീകരണം.

അപകടം നടന്ന സമയത്ത് കാറോടിച്ചത് താനല്ലെന്നും താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും ശ്രീറാം വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ശ്രീറാം.

അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി.

60 ദിവസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് കാറിടിച്ച് മരിച്ചത്.

തുടര്‍ന്ന് അടുത്ത ദിവസം തന്നെ ശ്രീറാമിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM