അധികാരത്തിന് വേണ്ടി ഹിന്ദുവിനെ കൊല്ലാനും ബി.ജെ.പി മടിക്കില്ലെന്ന് കെജ്‌രിവാള്‍ – UKMALAYALEE

അധികാരത്തിന് വേണ്ടി ഹിന്ദുവിനെ കൊല്ലാനും ബി.ജെ.പി മടിക്കില്ലെന്ന് കെജ്‌രിവാള്‍

Monday 1 October 2018 12:34 AM UTC

ന്യൂഡല്‍ഹി OCT 1: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അധികാരം നേടാന്‍ വേണ്ടി വന്നാല്‍ ഹിന്ദുവിനെ കൊല്ലാനും ബി.ജെ.പി മടിക്കില്ലെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

ഹിന്ദു സംരക്ഷണം പറയുന്ന ബി.ജെ.പിക്ക് ഹിന്ദുക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പോലും കഴിയുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ഹിന്ദു സംരക്ഷണം പറയുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ഹിന്ദുവായിട്ടും വിവേക് തിവാരിയെ കൊന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ബി.ജെ.പി ഹിന്ദുക്കളുടെ നന്മ ആഗ്രഹിക്കുന്നില്ല.

അധികാരത്തിന് വേണ്ടി ഹിന്ദുക്കളെ കൊല്ലാനും ബി.ജെ.പി മടിക്കില്ലെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയുടെ ഭാര്യയുമായി കെജ്‌രിവാള്‍ ഫോണില്‍ സംസാരിച്ചു.

ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് വിവേക് തിവാരിയെ യു.പി പോലീസ് വെടിവച്ച് കൊന്നത്.

ഐ ഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ് എന്നിവയുടെ ലോഞ്ചിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

CLICK TO FOLLOW UKMALAYALEE.COM