അഞ്ചുപേരുമായി വന്ന സ്കൂട്ടറിനെ മുന്നില്‍ രണ്ടു കൈയും കൂപ്പി തൊഴുത് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍; ഫോട്ടോ വൈറല്‍
Saturday 25 May 2019 12:52 AM UTC
കൊച്ചി May 25 : ഹെല്മെറ്റുവെച്ചാല് മുടി കൊഴിയുമെന്നു കരുതി ഹെല്‍മെറ്റ് വെക്കാതെ വരുന്ന ഫ്രീക്കന്മാരെയും, വണ്ടി വാങ്ങിട്ട് ഇതുവരെ പൊലൂഷന്‍ പോലും നേരാവണ്ണം ചെക്ക് ചെയ്യാതെ നടക്കുന്ന വിരുതന്മാരെയും പിടികൂടാനായി ഫോര്‍ട്ട് കൊച്ചിയിലെ വേളി ഗ്രൗണ്ടില്‍ സ്ഥിരം വാഹന പരിശോധനയിലായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും.
ഇവരുടെ മുന്നിലേക്കാണ് നിയമം തെറ്റിച്ചുകൊണ്ട് നാല് കുട്ടികളുമായി ഹെല്‍മറ്റും വെക്കാതെ സ്കൂട്ടര്‍ ഓടിച്ചെത്തിയ ആ മധ്യവയസ്കന്. തന്റെ മുന്നിലേക്കുവന്ന അയാളെ ഇന്‍സ്പെക്ടര്‍ ആദ്യം രണ്ട് കൈയും കൂപ്പി തൊഴുതു.
പിന്നീടാണ് നിയമപരമായ നടപടി ക്രമങ്ങള്‍ വിനോദ് കുമാര്‍ നടത്തിയത്. തന്റെ ജീവിതത്തില്‍ ആദ്യമായിയായിരുന്നു ഇങ്ങനെ ഒരു സംഭവം നടന്നത്.
മെയ് 22 ബുധനാഴ്ചയാണ് ഈ രസകരമായ രംഗം അരങ്ങേറിയത്. സഹപ്രവര്‍ത്തകര്‍ തന് തൊഴുത്തുനില്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിരലായിക്കൊണ്ടിരിക്കുകയാണ്.
ഇയാളുടെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ഇന്‍ഷുറന്‍സിന്റെ കാലാവധി തീര്‍ന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കൈയില്‍ നിന്നും 2100 രൂപ ഫൈനായി ഈടാക്കുകയും ചെയ്തു.
വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കാത്തതിന് 1000 രൂപയും, കൂട്ടികളെ കുത്തി നിറച്ച് കൊണ്ടുവന്നതിന് 1000 രൂപയും, ഹെല്‍മെറ്റ് വെക്കാതെ വണ്ടി ഓടിച്ചതിന് 100 രൂപയുമാണ് ഫൈന്‍ ഈടാക്കിയത്.
തന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ നല്ല രീതിയില്‍ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിനോദ് കുമാര്‍ പറഞ്ഞു.
വാഹന സുരക്ഷയെ കുറിച്ച് ജനങ്ങളിലേക്ക് ഈ ഫോട്ടോ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ ഫോട്ടോ കണ്ട മേലധികാരികളും അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
CLICK TO FOLLOW UKMALAYALEE.COM