Details – UKMALAYALEE

ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 26ന്

ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 26ന്

CROYDON Nov 25: ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന്റെ സ്മരണയിൽ ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു. ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട് ഒൻപതാമത്ല ണ്ടന്‍ ചെമ്പൈ സംഗീതോത്സവം (9 th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 26 ന് 2 മണി മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍അരങ്ങേറുന്നതാണ് . അനുഗ്രഹീത ഗായകന്‍ ശ്രീ രാജേഷ് രാമന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത മഹോത്സവത്തിൽ സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു. നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുന്‍വര്‍ഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു ലണ്ടനിലെ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഈ വര്‍ഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു. ശ്രീ ജോസ്ജെയിംസ് (സണ്ണി), ശ്രീ സമ്പത് ആചാര്യ, ശ്രീമതി സ്‌മൃതി സതീഷ്, ശ്രീ അരുൺ ശ്രീനിവാസൻ, ഉപ ഹാർ സ്കൂൾ ഓഫ് മ്യൂസിക്, സിദ്ധി വികാസ് ആര്‍ട്‌സ് അക്കാദമി, ഭജ ഗോവിന്ദം മ്യൂസിക് സ്കൂൾ , ശ്രുതിമനോലയ മ്യൂസിക് സ്‌കൂള്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ സ്വരാഞ്ജലി അര്‍പ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ്, വയലിന്‍ വിദ്വാന്‍ രതീഷ് കുമാര്‍ മനോഹരന്‍ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന ഒൻപതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ ആഘോഷിക്കപ്പെടുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാര്‍ച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തില്‍ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികള്‍ വിജയകരമാക്കാന്‍ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ സംഗീതോത്സവത്തിനു സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക , Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Comments:

  • face
    Florene Dundalli

    Hello ukmalayalee.com administrator, You always provide great examples and case studies.

  • face
    houston junk car buyer

    I was recommended this blog by my cousin. I am not sure whether this post is written by him as no one else know such detailed about my trouble. You're amazing! Thanks!|

Post Comment

Leave a Reply

Your email address will not be published.