• May 2, 2019

KCA celebrates Easter and Vishu in Stoke on Trent (VIDEO)

Stoke on Trent May 2: KCA celebrated Easter and Vishu in Stoke on Trent. Alongwith various events Kalabhavan Nice choreographed several dances which were performed by Adithya Sanal Alana Aby Alphons Nyjo Carin Socratice Deon Binoy Elisha binoy Elizabeth Binoy George Prakash Hanna Biju Joel Thomas Joseph Nyjo Jude Nyjo Kevin Babu Lia Shaiju Mathews Biju Rohan Saiju Ron Sajan Sackson Siju Sandra Anil Sharon Sajan Shaun Binoy Shaun Sajan Silas Sabu Sneha Sabu Steven Shaiju.

ഏപ്രിൽ 27 ആം തീയതി ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിൽഎ ബ്രാഡ്ബെൽ കമ്മ്യൂണിറ്റി സെൻറർവച്ച് കെസിഎയുടെ വിഷു ഈസ്റ്റർ ആഘോഷം നടത്തപ്പെട്ടു.

പ്രതികൂല കാലാവസ്ഥയിലും സ്റ്റോക്ക് ഓൺ ട്രെൻഡിൽഎ വിവിധ മേഖലകളിൽ ഒഴുകിയെത്തിയ നൂറുകണക്കിന് ആളുകൾ ഒരുമിച്ചു കൂടിയപ്പോൾ ( ഈശ്വര പ്രാർത്ഥന ഹന്നാ ബിജു ) കെ സി എ പ്രസിഡണ്ട് ജോസ് വർഗീസിനെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിൻ സെക്രട്ടറി സോഫി നൈജോ സ്വാഗതം അർപ്പിച്ചു.

സെക്രട്ടറി അനിൽ പുതുശ്ശേരി വാർഷിക റിപ്പോർട്ടും ട്രഷറർ ജ്യോതിസ് ജോസഫ് വാർഷിക കണക്കും അവതരിപ്പിച്ചു ,വിഷു ഈസ്റ്റർ സന്ദേശം ജോസീന ജോസ് നൽകി, സാബു എബ്രഹാം ബിനോയ് ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു, കെ സി എ യുടെ പി ആർ ഒ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് കലയുടെ പൂരത്തിന് തിരശീല ഉയർന്നപ്പോൾ സ്കൂൾ ഓഫ് കെ എസ് സി യുടെ കുരുന്നുകൾ (ദർശിക കാർത്തിക്കിന് ശിക്ഷണത്തിൽ) അരങ്ങിൽ തീർത്ത നൃത്തനാട്യ നടനവിസ്മയങ്ങൾ ഏവരെയും രോമാഞ്ച പുരിയിൽ ആനന്ദ് നൃത്തത്തിൽ ആക്കിത്തീർത്തു .

കലാഭവൻ നൈസ് ഇൻറെ കൊറിയോഗ്രാഫിൽ അൻപതിൽ പരം ബാലികാബാലന്മാർ ആർമാദിച്ച് ആറാടി സംഗീത മാമാങ്കത്തിന് ചുവടുവെച്ചപ്പോൾ ജനസാഗരം ഒന്നടങ്കം ഹർഷാരവത്തോടെ സ്റ്റോക്ക് ഓൺ ട്രെൻഡിന് പുളകം ചാർത്തി.

തുടർന്ന് അരങ്ങേറിയ വിവിധ കലാ വിരുന്നുകൾ ഏവരെയും വിസ്മയിപ്പിക്കും വിധമായിരുന്നു തുടർന്ന് അടുത്ത വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി കലയുടെ കേളി കൊട്ടിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും കെസിഎയുട ട്രോഫി വിതരണം ചെയ്തു.

തുടർന്ന് വിഭവസമൃദ്ധമായ സദ്യ നല്കുകയുണ്ടായി, ലോക്കൽ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റിക്ക് അനേകർ സംഭാവനകൾ നൽകി, ഈ പരിപാടി ഒരു വൻ വിജയമാക്കി തീർത്ത എല്ലാവർക്കും കെസിഎ എക്സിക്യൂട്ടീവ് നന്ദി അറിയിച്ചു….

വാൽക്കഷണം -; {*ആരാ പറഞ്ഞത് നാടകം അന്യം നിന്നു എന്ന്*}സ്റ്റോക്ക് തിയറ്റേഴ്സ് അവതരിപ്പിച്ച “ജീവിതം സാക്ഷി” “എന്ന നാടകം കാണുവാൻ സ്റ്റാഫോർഡ് ഷെയർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് നാടകപ്രേമികൾ ആണ് എത്തിച്ചേർന്നത് ഏവരുടേയും കരളലിയിപ്പിക്കുന്ന വിധം അഭിനയമികവ് തെളിയിച് കലാകാരന്മാരെ അനേകർ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

Leave a Reply