ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ സമ്മർ ഫെസ്റ്റിവൽ 2018 വർണാഭമായ തുടക്കം – UKMALAYALEE

ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ സമ്മർ ഫെസ്റ്റിവൽ 2018 വർണാഭമായ തുടക്കം

Saturday 21 July 2018 3:00 AM UTC

ബ്രിസ്റ്റോൾ July 21: യൂറോപ്പിലെ പ്രമുഖ സംഘടനയായ ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ഈ വർഷത്തെ സമ്മർ ഫെസ്റ്റിവൽ ബ്രിസ്റ്റലിലെ വിറ്റ് ചർച്ച്‌  ഗ്രീൻഫീൽഡ് പാർക്കിൽ നടന്നു .

ബാർബിക്യു ,വടംവലി ,കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും  നടന്നു .മത്സരങ്ങളിൽ വിജയികളായവർക്ക് സെപ്റ്റംബറിൽ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് ഉപഹാരങ്ങൾ നൽകുമെന്നു ക്ലബ്ബിന്റെ സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളിൽ പ്രസ്താവനയിൽ പറഞ്ഞു.

ശ്രി ജോസ് മാത്യു പ്രെസിഡന്റായുള്ള കോസ്മോപോളിറ്റൻ ക്ലബ്ബ് രണ്ടായിരത്തി പതിനേഴു ജനുവരി പതിനാലിനാണ് പ്രവർത്തനം ആരംഭിച്ചത് . ജനക്ഷേമ പരമായ നിരവധി പവർത്തനങ്ങൾക്കു നേതൃത്വം നല്‌കുന്ന ക്ലബ്ബ് കലയ്ക്കും സ്പോർട്സിനും ഒരുപോലെ പ്രാധാന്യം നൽകി നിരവധി പരിപാടികൾ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റോളിൽ സംഘടിപ്പിച്ചിരുന്നു .

കല സാംസ്‌കാരിക രംഗത്തെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങായ ഓർമയിൽ ഒരു സായാന്ഹത്തിൽ ,രണ്ടായിരത്തി പതിനേഴു ജനുവരി പതിനജിഞ്ചിനു ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങായിൽ മലയാള ചലച്ചിത്ര നടനായ ശ്രി എം ആർ ഗോപകുമാറിനെ ക്ലബ്ബ് ആദരിച്ചിരുന്നു .

ഈ വർഷത്തെ ഓണാഘോഷം സെപ്തംബര് ഇരുപത്തി രണ്ടിന് ക്ലബ്ബിന്റെ ആസ്ഥാനമായ ഹെൻഗ്രോവ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും . സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ ക്ലബ്ബാങ്കണത്തിൽ നടക്കും .

അംഗങ്ങൾ അഭിനയിക്കുന്ന മലയാള നാടകം  ‘അറിയപെടാത്തവർ ‘ ചടങ്ങിൽ അവതരിപ്പിക്കും . നാടക രചനയും സംവിധാനവും ശ്രി ജി .രാജേഷ് ,ഗാനരചന ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണ സംഗീത സംവിധാനവും ഗാനാലാപനവും ഡോക്ടർ ജയേഷ് കുമാർ  . ശബ്ദലേഖനം ശ്രി മാത്യു ജോസ് .

ഓണാഘോഷത്തോടനുബന്ധിച്ച കൂടുതൽ വിവരങ്ങൾ  ഉടൻതന്നെ അറിയുക്കുമെന്നു സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളിൽ അറിയിച്ചു .

CLICK TO FOLLOW UKMALAYALEE.COM