UKMALAYALEE

Tuesday 29 January 2019 2:44 AM UTC

നോട്ടിംങ്ങ്ഹാം Jan 29:-  ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തിൽ  സംഘടിപ്പിക്കുന്ന നാലാമത് ഓൾ  യു കെ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതൽ നോട്ടിംഗ്ഹാമിൽ വച്ച് നടക്കും.

ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്.

യു കെയിലുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും, പ്രാേൽസാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ ഏഴു വർഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും  അശരണരും, നിരാലംബരുമായ നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും, പ്രവാസികളായ  നല്ല മനസുകളുടെ സഹായത്താൽ മനുഷ്യസ്നേഹപരമായ പല നന്മ പ്രവർത്തികൾ ഇടുക്കി ജില്ലാ സംഗമം  ചെയ്തു കൊണ്ട് ഇരിക്കുന്നു.

ഇപ്പോൾ ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയ്യർ ചാരിറ്റി നടന്ന് കൊണ്ട് ഇരിക്കുന്നു.

വിജയികൾക്ക്  കാഷ് പ്രൈസായി യഥാക്രമം £ 251, £151, £101, £75 ലഭിക്കുന്നതാണ്. കൂടാതെ ട്രാേഫികളും സമ്മാനിക്കുന്നതാണ്.

പ്രോൽസാഹന സമ്മാനമായി  ക്വാർട്ടർ ഫൈനൽ കളിക്കുന്നവർക്ക് ട്രോഫിയും നൽകുന്നതാണ്.

വിജയികൾക്കൊപ്പം കാണികൾക്കും പങ്കെടുക്കുന്ന കളിക്കാർക്കും  നിരവധി സമ്മാനങ്ങളും  ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.

യു കെ യിലുള്ള എല്ലാ ബാഡ്മിൻൺ സ്നേഹികളെയും ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമിലേക്ക്‌ ഹാർദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

 കൂടുതൽ വിവരങ്ങൾക്കും, രജിഷ്ട്രേഷനുമായി ബന്ധപ്പെടുക:-

Justin- 07985656204, Babu  – 07730883823.

മൽത്സരവേദി:- David Ross Sports Village Beeston Ln Nottingham NG7 2RD.

CLICK TO FOLLOW UKMALAYALEE.COM