ഹൈന്ദവ ഐക്യത്തിന്റെ ശംഖ്നാദം മുഴക്കാൻ ഹിന്ദു ധർമ്മ പരിഷത്ത് ക്രോയ്ഡനിൽ – UKMALAYALEE

ഹൈന്ദവ ഐക്യത്തിന്റെ ശംഖ്നാദം മുഴക്കാൻ ഹിന്ദു ധർമ്മ പരിഷത്ത് ക്രോയ്ഡനിൽ

Thursday 4 April 2019 2:59 AM UTC

ക്രോയിഡൻ April 4: മലയാളി കുടിയേറ്റത്തിന്റെ ദശാബ്ദങ്ങൾ നീണ്ട കഥകൾ പറയാൻ പ്രാപ്തമായ ലണ്ടനിലെ ഉജ്വലമായ പ്രദേശം. നന്മയുടെയും കരുണയുടെയും ആദിത്യ മര്യദയുടെയും നിരവധി ചരിത്ര മുഹൂർത്തങ്ങൾ രചിച്ച ക്രോയ്ദനിലെ ഹൈന്ദവ സമൂഹം ഇൗ വരുന്ന ജൂൺ മാസം 9 നു ഞായറാഴ്ച വൈകീട്ട് രണ്ടു മണിമുതൽ രാത്രി 9 മണിവരെ മറ്റൊരു ചരിത്ര നിർമ്മിതിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു.

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് യുകെ സന്ദർശിക്കുന്ന സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന ഹിന്ദു ധർമ്മ പരിഷത്തിന് ആതിഥ്യം വഹിക്കാൻ ക്രൊയ്ഡൻ ഹിന്ദു സമാജതോടൊപ്പം ജനങ്ങളും തയ്യാറായി കഴിഞ്ഞു.

പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാൻ ലക്ഷ്യം വച്ച് കൊണ്ട് സദ്ഗമയ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന “സത്യമേവ ജയതേ” പദ്ധിയുടെ ഭാഗമാണ് ഹിന്ദു ധർമ്മ പരിഷത്ത്.

ചെറുതും വലുതുമായ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരിപാടിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റാൻ പ്രവർത്തനങ്ങൾ തുടങ്ങിയതായി ക്രോയ്ഡൻ  ഹിന്ദു സമാജം ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക കൂട്ടായ്മകൾ കൂടാതെ തെക്കൻ ഇംഗ്ലണ്ടിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എല്ലാ ഹിന്ദു സമാജങളുടെയും പ്രാദ്ധിനിത്യം ഹിന്ദു ധർമ്മ പരിഷത്തിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

വിശിഷ്ട വ്യക്തികൾ ഉൾപ്പടെ നിരവധി പേരെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ വേദി തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

പരിപാടിയുടെ പൂർണമായ നടത്തിപ്പും ക്രോയിഡൺ ഹിന്ദു സമാജം ചെയ്യുമ്പോൾ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷൻ ആണ്.

കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തനം നടത്തുന്ന ക്രോയിടൻ ഹിന്ദു സമാജം അതിന്റെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയാണ്.

തുടക്കം മുതൽ തന്നെ പരസ്പര സഹകരണം പ്രവർത്തിയിൽ കൊണ്ടുവന്ന അപൂർവം കൂട്ടായ്മകളിൽ ഒന്നാണ് ക്രോയ്ഡണ് ഹിന്ദു സമാജം. യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്ന രീതിയിൽ ആണ് ഹിന്ദു ധർമ്മ പരിഷത്ത് നടത്തുക.

ഹിന്ദു ധർമ്മ പരിഷത്തിൽ പങ്കെടുത്ത് കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തികൾ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

പങ്കെടുക്കുന്നവരുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുൻനിർത്തി ഹിന്ദു ധർമ്മ പരിഷത്തിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും സൗജന്യമായി നടത്തുന്ന  രജിസ്‌ട്രേഷൻ നിർബന്ധം ആണ്.  വേദി ലഭിക്കുന്ന മാത്രയിൽ തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ട ലിങ്ക് പ്രസിദ്ധികരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

07979352084, 07932635935

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM