ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  അയ്യപ്പപൂജ ഡിസംബർ 22 ന്   നടക്കും – UKMALAYALEE

ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  അയ്യപ്പപൂജ ഡിസംബർ 22 ന്   നടക്കും

Wednesday 19 December 2018 12:30 AM UTC

സദാനന്ദൻ ദിവാകരൻ

 ഹേവാർഡ്സ് ഹീത്ത് Dec 19:  ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ ഈ  വർഷത്തെ അയ്യപ്പപ്പൂജ ഡിസംബർ 22 ശനിയാഴ്ച 3 മണി മുതൽ സ്‌കൈയിൻസ് ഹിൽ മില്ലേനിയം ഹാളിൽ വെച്ചു നടക്കും.

മലയാളക്കരയുടെ കൺകണ്ട ദൈവവും, കലിയുകവരദനും,

അന്നദാനപ്രഭുവും ആയ അയ്യപ്പസ്വാമിയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാൻ എല്ലാ ഭക്തജനങ്ങളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

ശ്രീ രാജേഷ് ത്യാഗരാജൻ(സൗത്താംപ്ടൺ) മുഖ്യകാർമികത്വത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ,  ഗണപതിപൂജ , കുട്ടികളുടെ ഭജന, മതപ്രഭാഷണം, നീരാഞ്ജനം (ശനിപരിഹാര പൂജ ),വിളക്ക് പൂജ, പടിപൂജ, മഹാപ്രസാദം എന്നിവയും ഉണ്ടായിരിക്കും.

അയ്യപ്പപ്പൂജക്കു യൂ കെ യിലെ പ്രമുഖ ഭജൻ ഗ്രൂപ്പിന്റെ നാമസങ്കീർത്തനം മാറ്റു കൂട്ടും

കൂടുതൽ വിവരങ്ങൾക്കും Gangaprasad C G : 07466396725, Sujith Nair: 07412570160 Sunil Natarajan: 07425168638

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM