ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  പത്താമത് അയ്യപ്പപൂജാ  ഡിസംബർ 21ന്   – UKMALAYALEE

ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  പത്താമത് അയ്യപ്പപൂജാ  ഡിസംബർ 21ന്  

Thursday 12 December 2019 5:38 AM UTC

സദാനന്ദൻ ദിവാകരൻ

 ഹേവാർഡ്സ് ഹീത്ത്:  ഓരോ മണ്ഡലകാലവും  ഭക്തിയുടെയും അനുഗ്രഹത്തിന്റെയും  അവിസ്മരണീയ  മുഹൂർത്തങ്ങളെ സമ്മാനിച്ചുകൊണ്ടാണ് യു കെ മലയാളികളുടെ  ജീവിതത്തിലൂടെ കടന്നു പോകുന്നത്, കഴിഞ്ഞ പത്തുവര്ഷകാലമായി ഹേയ്‌വാർഡ്‌സ് ഹീത്ത്  ഹിന്ദു സമാജം വളരെ വിപുലമായ ചടങ്ങുകളോടെ ആണ് അയ്യപ്പപൂജ  സങ്കടിപ്പിക്കുന്നത്.

ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  ഈ  വർഷത്തെ അയ്യപ്പപ്പൂജ ഡിസംബർ 21 ശനിയാഴ്ച 3 മണി മുതൽ സ്‌കൈയിൻസ് ഹിൽ മില്ലേനിയം ഹാളിൽ വെച്ചു നടക്കും.

ശ്രീ രാജേഷ് ത്യാഗരാജൻ(സൗത്താംപ്ടൺ) മുഖ്യകാർമികത്വത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ,  ഗണപതിപൂജ , കുട്ടികളുടെ ഭജന,  മതപ്രഭാഷണം, നീരാഞ്ജനം (ശനിപരിഹാര പൂജ ),വിളക്ക് പൂജ, പടിപൂജ, മഹാപ്രസാദം എന്നിവയും ഉണ്ടായിരിക്കും.

അയ്യപ്പപ്പൂജക്കു യൂ കെ യിലെ പ്രമുഖ ഭജൻ  ഗ്രൂപ്പായ  തത്ത്വമസി  ഭജന ഗ്രൂപ്പിന്റെ  ഭക്തിസാന്ദ്രമായ   നാമസങ്കീർത്തനം അയ്യപ്പപൂജക്കുമാറ്റു കൂട്ടും. ഭക്തിയുടെയും ഐശ്വര്യത്തിൻറെയും  ഒരു മുഹൂർത്തം സമ്മാനിക്കുവാനായുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു .

അയ്യപ്പസ്വാമിയുടെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന ഈ ധന്യമുഹൂർത്തത്തിന് സാക്ഷിയാകുവാൻ ഏല്ലാ അയ്യപ്പവിശ്വാസികളെയും ഭക്തിപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും…….

Venu details: Scaynes Hill Millennium Village Centre

Lewes Road, Scaynes Hill, RH17 7PG, West Sussex, England

Sadanandan: 07723020990  Harikumar : 07723549634

 Akhil :07825185961

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM