ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന് – UKMALAYALEE

ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്

Wednesday 9 January 2019 1:38 AM UTC

HEATHROW Jan 9: ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ മുന്‍ വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഉദയം 2019 എന്ന സംഗീത നൃത്ത, ഹാസ്യ പ്രധാന പരിപാടി ജനുവരി 12ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയ്ക്ക് വെസ്റ്റ് ലണ്ടനിലെ ഫെല്‍താം സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ സംഘടിപ്പിക്കുന്നു.

ആധുനിക കേരളം ദര്‍ശിച്ച മഹാ പ്രളയത്തില്‍ സംഘടന സമാഹരിച്ച 6100 പൗണ്ട് സംഭാവന ഉള്‍പ്പെടെ രോഗികള്‍ക്കും നിര്‍ദ്ദനര്‍ക്കും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എച്ച്എംഎയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

ബ്രിട്ടനിലെ വളര്‍ന്നുവരുന്ന മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ആവലാതികള്‍ക്കും ഒപ്പം നിലകൊണ്ടിട്ടുള്ള സംഘടന, മലയാളികള്‍ക്ക് മാത്രമല്ല,ഭാരതത്തിനും അഭിമാനമാണ്.

ഒരു വലിയ ജനസമൂഹത്തെ പ്രതീക്ഷിക്കുന്ന ഈ സന്ധ്യയില്‍ നിങ്ങളുടെ സീറ്റുകള്‍ മുന്‍കൂട്ടി ഉറപ്പുവരുത്തുക.

കേരളത്തിന്റെ തനതായ ഭക്ഷണ കൂട്ടുകളുടെ ഒരു കലവറ തന്നെ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

സംഘടനയ്ക്ക് വേണ്ടി വിനോദ് വാര്യര്‍, നോബി, ബിജു ബേബി

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM