ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധൻ ആഘോഷങ്ങൾ ഈ മാസം 31 ന് – UKMALAYALEE

ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധൻ ആഘോഷങ്ങൾ ഈ മാസം 31 ന്

Tuesday 27 August 2019 5:42 AM UTC

LONDON Aug 27: മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണജയന്തി അഥവാ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്.

ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാൻ‍ ലണ്ടൻ ഹിന്ദു ഐക്യവേദി ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ ഈ വർഷവും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധൻ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

ചടങ്ങുകൾക്ക് വിശിഷ്ടാതിഥിആയി ഗുരുവായൂർ കീഴേടം ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീ വാസുദേവൻ നമ്പൂതിരി (വടശ്ശേരിമനഃ ) ഈ മാസത്തെ കാര്യപടികൾ പ്രത്യേക ഭജന , രക്ഷാബന്ധൻ ആഘോഷം, ദീപാരാധന, അന്നദാനം എന്നീ വിവിധ പരിപാടികളോടെ ആഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 5.30 pm മുതൽ ക്രോയ്ഡോണിലെ (ലണ്ടൻ) തോണ്ടൻഹീത്ത് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ലണ്ടനിൽ ശ്രീ ഗുരുവായൂരപ്പന്റെ ക്ഷേത്രം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ലണ്ടൻ ഹിന്ദു ഐക്യവേദി അതിനോടൊപ്പം ഭാരതീയ ഹൈന്ദവആചാരങ്ങളെ പുതുതലമുറക്ക് പരിചയപെടുത്തുന്നതിനുമാണ് ശ്രമിക്കുന്നത്.

ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഭക്തി സാന്ദ്രമായ ഈ സായം സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM