സ്‌കോട്ട്‌ലണ്ടിലേക്ക് മലയാളി നഴ്‌സ് റിക്രൂട്ട്‌മെന്റ് :  മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രാരംഭ ചര്‍ച്ച നടത്തി – UKMALAYALEE
foto

സ്‌കോട്ട്‌ലണ്ടിലേക്ക് മലയാളി നഴ്‌സ് റിക്രൂട്ട്‌മെന്റ് :  മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രാരംഭ ചര്‍ച്ച നടത്തി

Tuesday 23 July 2019 3:35 AM UTC

July 23: സ്‌കോട്ട്‌ലണ്ടിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക്അ വസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട് നഴ്‌സസ് റിക്രൂട്ട്‌മെന്റിന്റെ സാധ്യതകള്‍ ആരാഞ്ഞ് യുകെ സന്ദര്‍ശനം നടത്തി വരുന്ന തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രാരംഭ ചര്‍ച്ച നടത്തി.

സ്‌കോട്ട്‌ലണ്ടിലെ ആരോഗ്യവകുപ്പു മന്ത്രാലയം സന്ദര്‍ശിച്ച മന്ത്രി അവിടുത്തെ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സ്റ്റീഫന്‍ നീലി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജോണ്‍ മലോണ്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്.

ഒഡിഇപിസി വഴി കേരളത്തില്‍ നിന്നുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ച് വിശദീകരിച്ച മന്ത്രി സ്‌കോട്ട്‌ലണ്ടില്‍ ഇതിനുള്ള സാധ്യതകളും റിക്രൂട്ട്‌മെന്റ് രീതികളും ചര്‍ച്ച ചെയ്തു.

സ്‌കോട്ട്‌ലണ്ടിലെ ലിന്‍ലിത്ത് ഗൗ ആന്റ് ഈസ്റ്റ് ഫാക്രിക് കോണ്‍സ്റ്റിറ്റിയുവന്‍സി എംപി മാര്‍ട്ടിന്‍ ഡേ, നിതിന്‍ ചന്ദ് ,  ഒഡിഇപിസി ചെയര്‍മാന്‍ ശശിധരന്‍നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി.നായര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഫോട്ടോ കാപ്ഷന്‍…….യുകെ സന്ദര്‍ശിക്കുന്ന തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്‌കോട്ട്‌ലണ്ടിലെ  ലിന്‍ലിത്ത് ഗൗ ആന്റ് ഈസ്റ്റ് ഫാക്രിക് കോണ്‍സ്റ്റിറ്റിയുവന്‍സി എംപി മാര്‍ട്ടിന്‍ ഡേ, നിതിന്‍ ചന്ദ് എന്നിവര്‍ക്കൊപ്പം .

ഒഡിഇപിസി ചെയര്‍മാന്‍ ശശിധരന്‍നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി.നായര്‍ എന്നിവര്‍ സമീപം. (മൊമെന്റോ കൈമാറുന്ന ചിത്രം)

ഫോട്ടോ കാപ്ഷന്‍……യുകെ സന്ദര്‍ശിക്കുന്ന തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്‌കോട്ട്‌ലണ്ടിലെ  ലിന്‍ലിത്ത് ഗൗ ആന്റ് ഈസ്റ്റ് ഫാക്രിക് കോണ്‍സ്റ്റിറ്റിയുവന്‍സി എംപി മാര്‍ട്ടിന്‍ ഡേ, സ്‌കോട്ട്‌ലണ്ട് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സ്റ്റീഫന്‍ നീലി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജോണ്‍ മലോണ്‍ എന്നിവര്‍ക്കൊപ്പം .ഒഡിഇപിസി ചെയര്‍മാന്‍ ശശിധരന്‍നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി.നായര്‍ എന്നിവര്‍ സമീപം. (ഗ്രൂപ്പ് ഫോട്ടോ)

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM