‘സനാതന ധർമ്മ യു കെ’ അയ്യപ്പ പൂജയും ഹരിവരാസനം ശതാബ്‌ദി ആഘോഷവും – UKMALAYALEE
foto

‘സനാതന ധർമ്മ യു കെ’ അയ്യപ്പ പൂജയും ഹരിവരാസനം ശതാബ്‌ദി ആഘോഷവും

Sunday 22 January 2023 11:31 PM UTC

HERTFORDSHIRE Jan 22: വൃശ്ചിക ധനു മാസങ്ങൾ (മണ്ഡല കാലം) ഓരോ അയ്യപ്പ ഭക്‌തനും ശരണ ഘോഷങ്ങൾ കൊണ്ട് ശ്രീ ധർമ്മ ശാസ്താവിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന പുണ്യ വ്രതത്തിന്റെ കാലമാണ്. തന്നിൽ ജീവചൈതന്യമായി വിളങ്ങുന്ന ആ അയ്യപ്പൻ തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ശക്തി സ്വരൂപം എന്ന അദ്വൈത തത്വത്തിന്റെ പ്രത്യക്ഷ പ്രതീകമായ മകര ജ്യോതി ദര്ശനത്തോട് കൂടി ആ വ്രതചര്യ പൂര്ണമാവുന്നു.

ഈ വര്ഷം അയ്യപ്പ ഭക്‌തരെ സംബന്ധിച്ചു വളരെ വിശേഷപ്പെട്ട ഒരു വ്രത കാലം ആണ്.

ഓരോ ഭക്‌തനും ഏറ്റവും അമൂല്യമായി ഹൃദയത്തിലേറ്റിയ ഹരിവരാസനം എന്ന കീർത്തനം രചിക്കപ്പെട്ടിട്ടു നൂറ് ആണ്ടുകൾ തികയുന്ന വർഷമാണിത്.

ലോകമെന്പാടും അടുത്ത ഒരു വർഷത്തേക്ക് ബൃഹത്തായ രീതിയിൽ ഹരിവരാസനത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

സനാതന ധർമ്മത്തിന്റെ അടിസ്ഥാനമായ അദ്വൈത തത്വവും അനുബന്ധ ദർശനങ്ങളും പ്രാമാണികമായി പിന്തുടരുന്ന കൂട്ടായ്മ ആയ ‘സനാതന ധർമ്മ UK’ ഹരിവരാസനം ശതാബ്‌ദി ആഘോഷവും പാരമ്പരാഗത അയ്യപ്പ പൂജയും ഭജനയും ജനുവരി പതിനാലാം തിയതി, മകര സംക്രമ ദിവസം വളരെ വിപുലമായി ആഘോഷിച്ചു.

ഓംകാര പൊരുളിന്റെ മൂല സ്ഥാനവും സകല ജീവ ജാലങ്ങളുടെയും അന്തര്യാമിയായി എല്ലാത്തിലും പ്രാണനായി നിലകൊള്ളുന്ന, ഭക്തരുടെ ക്ഷേമം നിറവേറ്റി കൊടുക്കുന്ന കീത്തനപ്രിയനായ ഹരിഹരാത്മജനെ ശരണം പ്രാപിക്കുന്നു എന്ന ഹരിവരാസനം കീത്തനത്തിന്റെ ഉൾപ്പോരുൾ ഈ അവസരത്തിൽ സ്മരിക്കുകയുണ്ടായി.

സനാതന ധർമ്മ UK പ്രസിഡന്റ് ശ്രീ ബിബിൻ ബാലൻ ധാർമ്മിക മൂല്യങ്ങൾ പുതു തലമുറ പിന്തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അതിൽ ശബരിമല തത്വത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും സവിസ്തരം പ്രതിപാദിച്ചു.

പരിപാടിയിൽ വെൽവിൻ കൗൺസിലർ Dr കെ.ജി. ശിവകുമാർ ശബരിമല ചരിത്രത്തെക്കുറിച്ചും അതിൽ ഹരിവരാസനത്തിനുള്ള അനിവാര്യമായ പങ്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. ശബരിമല അയ്യപ്പ സേവ സമാജം (SAAS) UK കോ-ഓർഡിനേറ്റർ ആയ ശ്രീ പ്രവീൺ അയ്യപ്പ സേവ സമാജം പ്രവർത്തനങ്ങളെ കുറിച്ചും അടുത്ത മകരവിളക്കു വരെ നീളുന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ സദസ്സുമായി പങ്കു വെച്ചു.

തത്വമസിയുടെയും പതിനെട്ടാം പടിയുടെയും സങ്കല്പം വളരെ ലളിതമായിത്തന്നെ ചടങ്ങിൽ മുഖ്യപ്രഭാഷകനായ ശ്രീ ഹരിഹരൻ സദസ്സിനു വിവരിച്ചുകൊടുത്തു.

ശ്രീ ജയപ്രകാശ് നരമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരമ്പരാഗത അയ്യപ്പ പൂജ, ഭജന, പടിപൂജ എന്നിവയിൽ പങ്കെടുത്തു കൂടിയിരുന്ന ഭക്‌തർ ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിന് പാത്രിഭൂതരായി.

ഭക്‌തർ സംസാര സുഖ ദുഃഖങ്ങൾ മറന്നു ശരണ മന്ത്രങ്ങൾ ഉരുവിട്ട് അയ്യപ്പ ചൈതന്യത്തെ അറിഞ്ഞ ദിവ്യമായ അനുഭവമായി മാറി സനാതന ധർമ്മ UK സംഘടിപ്പിച്ച ഈ പരിപാടി.

കടപ്പാട് :ശ്രീ ഹരി

ഫോട്ടോ കടപ്പാട്: Dr.പ്രസാദ് നമ്പ്യാർ

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM