ശാലോം ഫെസ്റ്റ് വെയിൽസ് – 2019: ഈ മാസം ഇരുപത്തി ഏഴിന്
Wednesday 22 May 2019 4:14 AM UTC

കാർഡിഫ് May 22: ഈ മാസം ഇരുപത്തി ഏഴിന് രാവിലെ 9. 30 മുതൽ വൈകുന്നേരം 4.30 വരെ കാർഡിഫ് ഫിലിപ്പ് ഇവാൻസ് പള്ളിയിൽ വച്ച് ശാലോം ഫെസ്റ്റ്- വെയിൽസ് നടത്തപ്പെടുന്നു. നവസുവിശേഷവൽക്കരണ മുന്നേറ്റത്തിൽ ആഗോളസഭ, പ്രതീക്ഷയോടെ കാണുന്ന ശാലോം വേൾഡ് ഇംഗ്ലീഷ് ചാനലിന്റെ സ്പിരിച്വൽ ഡയറക്ടർ റെവ:ഡോ: റോയി പാലാട്ടിയും , ശാലോം ശുശ്രൂഷകളുടെ സ്ഥാപകൻ ഷെവ : ബെന്നി പുന്നത്തറയും, പ്രശസ്ത വചനപ്രഘോഷകൻ ഡോ: ജോൺ ദാസും , ബ്രദർ സാന്റോയും ആത്മീയ ശുശ്രൂഷക്ക് നേതൃത്വo നൽകി ധ്യാനചിന്തകൾ പങ്കിട്ടുന്നതായിരിക്കും.
അന്നേ ദിവസം അവിടെ വന്ന് അന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുവാനും ദൈവപിതാവിനെ മഹത്വപ്പെടുത്തുവാനും ഈശോയോധ്യാനിക്കുവാനും അതു വഴി ആത്മീയനിർവൃതിയും പരിശുദ്ധാത്മാവിന്റെ വരങ്ങൾ പ്രാപിക്കുവാനും വെയില്‍സിലും ബ്രിസ്റ്റോളിലും ഉള്ള എല്ലാവരെയും ക്ഷണിക്കുന്നു.
ലോകസുവിശേഷവത്ക്കരണത്തിൽ പങ്കാളികളാകാനും ആത്മീയ ഉണർവ് പ്രാപിക്കാനുമുള്ള സുവർണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നൽകിയ ശുശ്രൂഷയായ ശാലോം നമ്മെ ഒരുക്കുന്ന അനുഗ്രഹിത ദിനത്തിനായി നമ്മുക്കൊരുങ്ങാം. അന്നേ ദിവസം കുട്ടികൾക്കായി പ്രത്യേകം സർവീസ് ഉണ്ടായിരിക്കുന്നതായിരിക്കും.
ശാലോം ഫെസ്റ്റ് വെയിൽസ് നടക്കുന്ന സ്ഥലം :
സെന്റ് ഫിലിപ്പ് ഇവാൻസ് ചുര്ച്ച്, കാർഡിഫ് , CF23 9UL
(ശാലോം വെയിൽസ് ടീം)
Post navigation
CLICK TO FOLLOW UKMALAYALEE.COM