വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഞായറാഴ്ച്ച ജൂലായ് 21ന് ലണ്ടനിൽ
Saturday 20 July 2019 2:57 AM UTC

LONDON July 20: മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ ഓർമ്മിക്കുകയാണ് ഇത്തവണ കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ .
ഞായറാഴ്ച്ച ജൂലായ് 21 ന് വൈകീട്ട് 6 മണി മുതൽ ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു . കെ’ യുടെ അങ്കണമായ ലണ്ടനിലെ മനർപാർക്കിലുള്ള കേരള ഹൌസിൽ വെച്ചാണ് ബഷീർ അനുസ്മരണം അരങ്ങേറുന്നത് .
മലയാള ഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ‘ബഷീറിയനിസം ‘ അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് തന്നെ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുള്ള ആവിഷ്കാരങ്ങൾ കൊണ്ടായിരുന്നു .
ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. ഉന്നതന്മാരല്ലാത്ത സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി വായനാലോകത്ത് എന്നും നില നിൽക്കുകയാണ് .
ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും , വേശ്യകളും , പട്ടിണിക്കാരും , സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ലോകം.
ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ ബഷീറിന്റെ കാലം വരെ നമ്മുടെ ഭാഷാസാഹിത്യത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ ബഷീർ വേറിട്ട ശൈലിയിൽ
നർമ്മത്തിലൂടെയും , തീക്ഷ്ണമായ ജീവിത അനുഭവങ്ങളുടെ തീവ്രതകളിലൂടേയും അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ കൃതികളെ എന്നുമെന്നും അനശ്വരമാക്കിയത് .
ഒപ്പം സമൂത്തിലും സമുദായത്തിലും ആ കാലത്തു നടന്നിരുന്ന അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. അതെ ഈ സാഹിത്യ വല്ലഭൻ നമ്മെ വിട്ടുപിരിഞ്ഞിട്ടും കാൽ നൂറ്റാണ്ടിന് ശേഷം മലയാള ഭാഷയുടെ സുൽത്താനെ അദ്ദേഹത്തിന്റെ രചനങ്ങളിലൂടെ നാം വീണ്ടും ഓർമിക്കുകയാണ്.
ബഷീറിന്റെ രചനകൾ വായിക്കുവാനും ,ആയതിനെ കുറിച്ചൊക്കെ ചർച്ച ചെയ്യുവാനും ഏവരും തയാറായി വരിക .
എല്ലാ ഭാഷാസ്നേഹികൾക്കും സ്വാഗതം
Date: Sunday 21st July 2019 from 6.00pm.
Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD
Post navigation
CLICK TO FOLLOW UKMALAYALEE.COM