
വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ വനിതാ ദിനം ആവേശമായി
Monday 13 March 2023 10:39 PM UTC

വില്‍ഷെയര്‍ March 14: വനിതാ ദിനത്തില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ വുമണ്‍ ഫോറം സംഘടിപ്പിച്ച പരിപാടി ആവേശമായി.
സ്ത്രീ ശാക്തീകരണത്തെ പറ്റി മാത്രമല്ല സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ പറ്റിയും ഈ അന്താരാഷ്ട്ര വനിതാ ദിനം ചര്‍ച്ച ചെയ്തു. വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ വുമണ്‍ ഫോറം വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.
പരിപാടിയില്‍ പ്രധാന അതിഥികളായി രണ്ടു പ്രമുഖ സ്ത്രീകളാണ് പങ്കെടുത്തത് സി ഇ ഒ ഓഫ് സിന്‍ഡന്‍ ചാരിറ്റി, ഡൊമസ്റ്റിക് അബ്യൂസ് സപ്പോര്‍ട്ട് സര്‍വ്വീസ് ചീഫായ ജോവാന എമി, കൗണ്‍സലറും സ്പിരിച്വല്‍ കോച്ചും ആ്ഞ്ചലിക് ഹീലറുമായ നീതു ഭരദ്വാജ് എന്നിവരായിരുന്നു ചീഫ് ഗസ്റ്റ്.
സിന്‍ഡന്‍ വുമണ്‍സ് ഫോറത്തിന്റെ അംഗങ്ങളും ചീഫ് ഗസ്റ്റുകളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി വനിതാ ദിനം ഉത്ഘാടനം ചെയ്തു. പാര്‍ക്ക് സൗത്ത് കമ്യൂണിറ്റി സെന്ററില്‍ മാര്‍ച്ച് 10 വൈകീട്ട് ആറു മണിക്കാണ് പരിപാടി ആരംഭിച്ചത്.
അധ്യക്ഷത വഹിച്ച സിസി ആന്റണി വുമണ്‍സ് ഡെവലപ്‌മെന്റിനെ കുറിച്ചും വില്‍ഷെയര്‍ മലയാളി അസോസിയേഷന് കീഴില്‍ വുമണ്‍സ് ഫോറത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.
ടോക്ക്, ആസ്‌ക് ആന്‍ഡ് ബിലീവ് … എന്നാണ് ചീഫ് ഗസ്റ്റായ ജോവാന വനിതകളോട് ആഹ്വാനം ചെയ്തത്. എന്തെങ്കിലും ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ചാല്‍ അത് ചോദ്യം ചെയ്യണമെന്നും പരിചയത്തില്‍ ആരെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോയാല്‍ അവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് നിയമ സഹായം ചെയ്യുകയും ചെയ്യണമെന്ന് ജൊവാന ഓര്‍മ്മിപ്പിച്ചു.
പേടിക്കരുത്, വ്യത്യസ്തമായി പെരുമാറുന്നവരെ ചോദ്യം ചെയ്യണം, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നും ജൊവാന പറഞ്ഞു.
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ജൊവാനയെ തന്നെ തങ്ങളുടെ വിശിഷ്ട അതിഥിയായി ലഭിച്ചതില്‍ പ്രത്യേകം നന്ദി പറഞ്ഞു. പ്രചോദനകരമായ വാക്കുകളായിരുന്നു മറ്റൊരു ചീഫ് ഗസ്റ്റായ നീതു ഭരദ്വാജിന്റെത്. സമൂഹത്തില്‍ വനിതകളെ പിന്തുണക്കുന്ന നിരവധി സര്‍വീസുകളെ അവര്‍ പരിചയപ്പെടുത്തി.
ഹെല്‍പ്പ് ലൈനുകളുടെ സേവനത്തെ പറ്റിയും കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് സഹായ വാഗ്ദാനവും അവര്‍ നല്‍കി. പിന്നീട് സംസാരിച്ച റെയ്‌മോള്‍ Nidhiri വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ കോഫൗണ്ടറാണ്. കണ്‍സള്‍ട്ടന്റും 20 വര്‍ഷമായി യുകെയില്‍ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയുമാണ്.
കോഫൗണ്ടര്‍ വുമണ്‍ എഞ്ചിനീയറിങ് സൗത്ത് വെസ്റ്റ്, മ്യൂസിക്, ഡാന്‍സ്, ആങ്കര്‍, സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് റെയ്‌മോള്‍ നിഥിലി. വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ അഭിമാന വ്യക്തിത്വം കൂടിയാണ്. സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്താണ് റെയ്‌മോള്‍ സംസാരിച്ചത്.
പിന്നീട് പ്രതിനിധി ബിന്‍സി ജിജി വിക്ടര്‍ വനിതാ ദിനത്തില്‍ വളരെ പ്രചോദനകരമായ പ്രസംഗമാണ് കാഴ്ചവച്ചത്. വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് പ്രിന്‍സ് മാത്യു എല്ലാ വനിതാ പ്രതിനിധികളെയും ആശംസിച്ചു.
വുമണ്‍സ് ഫോറത്തിന് വേണ്ടി എല്ലാ സഹായവും പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം വാഗ്ദാനം ചെയ്തു. യോഗയെ പറ്റിയും ആരോഗ്യത്തിന്റെ പ്രസക്തിയെപറ്റിയും പ്രോഗ്രാമില്‍ സന്ദേശങ്ങള്‍ പങ്കുവച്ചു. സിന്‍ഡന്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴില്‍ നടന്ന ബ്രസ്റ്റ് സ്‌ക്രീനിങ് വര്‍ക്ക് ഷോപ്പും ഏവര്‍ക്കും പ്രയോജനകരമായി.
പിന്നീട് പാട്ടും ഡാന്‍സും ഡിജെയും ഒക്കെയായി വേദി മനോഹരമാക്കി. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.
Post navigation
CLICK TO FOLLOW UKMALAYALEE.COM