ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ കായികദിനാഘോഷവും ബാര്‍ബിക്യൂ നൈറ്റും ജൂണ്‍ 1 ശനിയാഴ്ച – UKMALAYALEE

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ കായികദിനാഘോഷവും ബാര്‍ബിക്യൂ നൈറ്റും ജൂണ്‍ 1 ശനിയാഴ്ച

Tuesday 23 April 2019 3:27 AM UTC

By Tomy Joseph

ലെസ്റ്റര്‍ April 23 ; യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഈ വര്‍ഷ്തതെ കായിക ദിനാഘോഷവും ബാര്‍ബിക്യൂ നൈറ്റും ജൂണ്‍ ഒന്ന് ശനിയാഴ്ച നടക്കും.

അഞ്ഞൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാര്‍ബിക്യു നൈറ്റും നടക്കുന്നത് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളിലും ഗ്രൗണ്ടിലുമായാണ്.

കായിക മത്സരങ്ങളിലും ബാര്‍ബിക്യു നൈറ്റിലും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിവിധ കായിക ഇനങ്ങളിലായിരിക്കും മത്സരം നടക്കുന്നത്.

കാലത്ത് 11 മണി മുതല്‍ മത്സരങ്ങള്‍ക്ക് അവസാനമായിരിക്കും ബാര്‍ബിക്യൂ നൈറ്റ്.

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ നിലവിലുള്ള അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങള്‍ക്ക് എല്‍കെസിയുടെ ഭാഗമായി തീരുവാനും അവസരമൊരുക്കി കൊണ്ട് എല്‍കെസി മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ ഇപ്പോള്‍ നടന്നുവരികയാണ്.

മെയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങള്‍ക്ക് എല്‍കെസിയുടെ ഭാഗമായി തീരുവാനും അവസരമൊരുക്കികൊണ്ട് എല്‍കെസി മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ ഇപ്പോള്‍ നടന്നുവരികയാണ്.

മേയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയ പരിധി.

എല്‍കെസിയുടെ വെബ്സൈറ്റായ www.leicesterkeralacommuntiy.org,uk എന്ന വെബ് സൈറ്റില്‍ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനും പുതിയ മെമ്പര്‍ഷിപ്പ് എടുക്കുന്നതിനും ഉള്ള സൗകര്യം ലഭ്യമാണ്.

വെബ് സൈറ്റ് വഴിയോ എല്‍കെസി ഭാരവാഹികളെ നേരിട്ടോ ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെമ്പര്‍ഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്.

ജൂണ്‍ 1ന് നടക്കുന്ന കായിക മേളയിലേക്കും ബാര്‍ബിക്യൂ നൈറ്റിലേക്കും എല്ലാ എല്‍കെസി അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM