ലിംക ഓണം 2019  സെപ്റ്റംബർ 28 ശനിയാഴ്ച്ച – UKMALAYALEE

ലിംക ഓണം 2019  സെപ്റ്റംബർ 28 ശനിയാഴ്ച്ച

Wednesday 12 June 2019 3:36 AM UTC

LONDON June 12: ഇനി അടുത്തത് ഓണാഘോഷങ്ങളുടെ കാത്തിരുപ്പാണ് . ഒരു ജനതയുടേയും സംസ്കാരത്തിന്റെയും തനിമയാർന്ന മധുരിക്കുന്ന ഒരടയാളപ്പെടുത്തലായ ഓണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അന്നും ഇന്നും എന്നും പോലെ അതിനുള്ള പണിപ്പുരയിലാണ് ലിംകയും.

കുടുംബ ബന്ധങ്ങളും മൂല്യങ്ങളും വിളക്കിച്ചേർത്ത ഒരു പ്രവർത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക ഇപ്രാവശ്യവും ഊന്നൽ നൽകുന്നത് ഒരു കുടുംബാധിഷ്ഠിത ഓണാഘോഷങ്ങൾക്കാണ്.

സെപ്റ്റംബർ 28, ശനിയാഴ്ച്ച ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്‌കൂളിന്റെ വിശാലമായ സ്‌കൂൾ അങ്കണവും അതിലും വിസ്‌തൃതമായ പരിസരങ്ങളും ഓണ വേദിക്കായി തയ്യാറെടുത്തു വരുന്നു.

പ്രഭാതം മുതൽ പ്രദോഷം വരെ നീളുന്ന ഓണാഘോഷങ്ങൾ കലാ കായിക സാംസ്‌കാരിക പരിപാടികളാൽ സമ്പുഷ്ടമായിരിക്കും.

നൈസർഗ്ഗിക സിദ്ധികളാൽ അതിസമ്പുഷ്ടമായ ലിവർപൂൾ മലയാളികൾ ഒരുക്കുന്ന കലാപരിപാടികൾ, ദേശീയ നിലവാരത്തിനപ്പുറം കിടപിടിക്കുന്ന വ്യത്യസ്‌ത പ്രോഗ്രാമുകൾ തനിമയുടെ തനിയാവർത്തനം അന്വർത്ഥമാക്കുന്ന കായിക മൽസരങ്ങൾ, നർമ്മത്തിൽ ചാലിച്ച ജീവിതത്തിൻറെ നഗ്‌നയാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കുന്ന കലാവിഷ്‌കാരങ്ങൾ, കൂടാതെ അതിവിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യം, അങ്ങിനെ പലതും. . . . ലിംക ഓണം 2019 നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കുടുംബാംഗങ്ങൾക്കൊപ്പം സുഷിപ്തവും വിഭവ സമ്പുഷ്ടവുമായ ലിംക ഒരുക്കുന്ന ഒരോണ സദ്യ, അതൊരു വേറിട്ട അനുഭവമായിരിക്കും.

ലിംക പ്രസിഡന്റ് ശ്രീ തമ്പി ജോസ്, സെക്രട്ടറി ശ്രീ രാജി മാത്യു, ട്രഷറാർ ശ്രീ നോബിൾ ജോസ് എന്നിവർ സംയുക്‌തമായി എല്ലാവരേയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്വാഗതം ലിംക 2019 ഓണാഘോഷങ്ങളിലേക്ക്.

കൂടുതൽ വിശദാംശങ്ങൾക്കു :-

ബിനു മൈലപ്ര – 07889134397,

ബിജു പീറ്റർ – 07970944925

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM