ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വൈശാഖമാസാചരണത്തിനു തുടക്കമായി ആഘോഷങ്ങൾ മെയ് 25 ന് – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വൈശാഖമാസാചരണത്തിനു തുടക്കമായി ആഘോഷങ്ങൾ മെയ് 25 ന്

Wednesday 22 May 2019 4:11 AM UTC

ലണ്ടൻ May 22 : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വൈശാഖ മാസാചരണമായി മെയ് 25ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിക്കും.

വൈശാഖപുണ്യമാസം ഗുരുവായൂർ ഉൾപ്പെടയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. പൗര്‍ണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.

പുണ്യകർമ്മങ്ങൾക്കു ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തിൽ എല്ലാ വിഷ്ണു ക്ഷേത്രങ്ങളിൽ ഭഗവദ് ദർശനത്തിന് തിരക്കനുഭവപ്പെടും. ഈ മാസത്തിൽ വിഷ്ണുപ്രീതിക്കായ് പല കർമങ്ങളും ഭക്തജനങ്ങൾ അനുഷ്ഠിക്കാറുണ്ട് .

വൈകിട്ട് 5:30 മുതൽ ഭജന, ഭാഗവതപാരായണം ,ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ. വിപുലമായ രീതിയിൽ വൈശാഖ മാസാചരണത്തിനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.

ഭഗവദ് സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്ന ആഘോഷപരിപാടിയിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ചെയ്ർമാൻ ശ്രീ തെക്കും മുറി ഹരിദാസ് അറിയിക്കുകയുണ്ടായി

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: info@londonhinduaikyavedi.org

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM