ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദജയന്തി  26 ന് ക്രോയ്ഡോണിൽ – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദജയന്തി  26 ന് ക്രോയ്ഡോണിൽ

Monday 14 January 2019 3:01 AM UTC

CROYDON Jan 14: സ്വാമി വിവേകാനന്ദൻ ഭാരതവും നമ്മുടെ സംസ്കാരവും ലോകത്തിനു പഠിപ്പിച്ചുകൊടുത്ത സന്യാസി ശ്രേഷ്ഠൻ .സ്വാമി വിവേകാനന്ദന്‍റെ 156  ാം ജയന്തി ആഘോഷിക്കുകയാണ് രാജ്യം.

മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തമായ ശക്തിയെ കണ്ടെടുക്കാന്‍യുവാക്കളോട് ആഹ്വാനം ചെയ്‍ത വിവേകാനന്ദന്‍ ലോകം കണ്ട ഏറ്റവും വലിയ മഹത്തുക്കളില്‍ ഒരാളാണ്.

കവി പി കുഞ്ഞിരാമന്‍ നായരുടെ വാക്കുകളില്‍ “ഒരു നിമിഷം കൊണ്ട് ലോകത്തെ തന്‍റെ നേര്‍ക്കു തിരിച്ചുനിര്‍ത്തിയ ആ യുവസന്യാസി” തന്‍റെ ഹ്രസ്വമായ ജീവിതകാലത്ത് പറഞ്ഞതെല്ലാം കരുത്തും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകളായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും  യുവതലമുറക്ക് പ്രേചോദനം നൽകുന്നു. “മുപ്പത്തി മുക്കോടി ദേവന്മാരില്‍ വിശ്വസിച്ചാലും നിങ്ങള്‍ക്ക് നിങ്ങളില്‍ത്തന്നെ വിശ്വാസം ഇല്ലെങ്കില്‍ ഒരു പ്രയോജനവുമില്ല.

നിങ്ങളില്‍ വിശ്വസിക്കുക, സത്യത്തിനുവേണ്ടി നിലകൊള്ളുക, കരുത്തരായിരിക്കുക, ഇതാണ് വേണ്ടത്.”

“കരുത്ത്, കരുത്താണ് ജീവിതത്തില്‍ ഏറ്റവും ആവശ്യം.

പാപം, ദുഖം എന്നിങ്ങനെയുള്ളതിനെല്ലാം കാരണം ദൗര്‍ബല്യമാണ്”  ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ വർഷത്തെ വിവേകാനന്ദജയന്തി  ആഘോഷങ്ങൾ ഈ മാസം 26 ന് ക്രോയ്ഡോണിൽ വെച്ചു നടത്തപെടുന്നതാണ്.

കുട്ടികളുടെ പ്രേത്യേക ഭജൻ, അതിനോടൊപ്പം സ്വാമിയുടെ തിരഞ്ഞെടുത്ത വാക്യങ്ങളെ ക്രോഡീകരിച്ചു കൊണ്ട് കുട്ടികൾ തന്നെ നടത്തുന്ന പ്രഭാഷണം, ദീപാരാധന , അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിലെ കാര്യപരിപാടികൾ ഈ വർഷത്തെ ശിവരാതി നൃത്തോത്സവം ഫെബ്രുവരി 23 ന് ക്രോയ്‌ഡോണിലെ വെസ്റ്റ് ത്രോൺട്രോൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടത്തപെടുന്നതാണ് .

യു കെ യിൽ വളർന്നുവരുന്ന കലാകാരന്മാർക്ക് മാറ്റുരക്കാനുള്ള ഈ നൃത്ത്യസന്ധ്യക്ക്‌ നേതൃത്വം നല്കുന്നത് യു കെ യിലെ അനുഗ്രഹീത കലാകാരിയായ ശ്രീമതി ആശാ ഉണ്ണിത്താൻ ആണ്.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും

Suresh Babu: 07828137478,     Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon.  CR7 6AU

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM