ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണമാസ ആഘോഷങ്ങൾ ജൂലൈ 30നു – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണമാസ ആഘോഷങ്ങൾ ജൂലൈ 30നു

Wednesday 27 July 2022 8:57 PM UTC

ക്രോയ്ടോൻ ജൂലൈ 27: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണ ആഘോഷമായി ശനിയാഴ്ച്ച, ജൂലൈ 30-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ ആഘോഷിക്കും.

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ വാല്മീകി മഹർഷി രചിച്ച രാമായണം. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം (വായന) ഈ മാസമാണ് നടത്താറുള്ളത്. അതിനാൽ കർക്കടകം രാമായണ മാസം എന്നും അറിയപ്പെടുന്നു.

രാമായണ മാസാചരണം സമുചിതമായി ആഘോഷിക്കാൻ ലണ്ടൻ ഹിന്ദു ഐക്യവേദിയും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ശനിയാഴ്ച്ച, ജൂലൈ 30-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ വിവിധയിനം പരിപാടികളോടെ ആചരിക്കും.

പ്രശസ്ത പിന്നണി ഗായകൻ ശ്രീ ജയദീപ് വാരിയർ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധയാണ് ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലെ പ്രധാന ആകർഷണം.

ഇന്ത്യയിലും വിദേശത്തുമായി 700-ൽ അധികം സ്റ്റേജ് പെർഫോമൻസ് ചെയ്തിട്ടുള്ള ജയദീപ്, തെന്നിന്ത്യൻ സിനിമകളിലുൾപ്പടെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തി ഗാന സുധ കൂടാതെ ശ്രീ സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകുന്ന രാമായണ പാരായണം, LHA കുട്ടികളുടെ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തിൽ സ്വാഗതം ചെയ്ത് കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601‬.

Event will be conducted in line with government and public health guidance.
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM