ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓണഘോഷം ചാരിറ്റി ഇവൻറ്  സെപ്റ്റംബർ 29നു – UKMALAYALEE

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓണഘോഷം ചാരിറ്റി ഇവൻറ്  സെപ്റ്റംബർ 29നു

Friday 28 September 2018 3:24 AM UTC

ലണ്ടൻ Sept 28: ഈ ഓണക്കാലത്ത് കേരളം നേരിട്ട പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കേരളാ വെള്ളപ്പൊക്ക ദുരിതാശ്വാസ ധനശേഖരണാർദ്ധം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.

വിശിഷ്ട അതിഥിയായി എത്തുന്നത് നമുക്കേവർക്കും സുപരിചിതനായ നമ്മുടെ കേരളത്തിന്റെ സ്വന്തം കളക്‌ടർ ആയിരുന്ന ശ്രീ രാജമാണിക്ക്യം I.A.S, അദ്ദേഹത്തിനോടൊപ്പം ക്രോയ്ഡോൺ Ex-Mayor ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ്, എന്നിങ്ങനെ സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വൃക്തികൾ പങ്കെടുക്കുന്നതാണ്.

വൈകിട്ട് 5:00 മുതൽ പ്രത്യേക ഭജന, സർവ്വെെശ്വര്യ പൂജ (മുരളി അയ്യരുടെ നേതൃത്വത്തിൽ), ദീപാരാധന, ഓണസ്സദ്യ എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

സർവ്വെെശ്വര്യ പൂജയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ ദയവായി വിളക്ക് പൂവ് തട്ടം ഇവ കൊണ്ടുവരേണ്ടതാണ്.

ഓണസദ്യയിൽ കൂടി സമാഹരിക്കുന്ന തുക പ്രളയകെടുതി അനുഭവിച്ച നമ്മുടെ നാടിനെ ഒരുകൈത്താങ്ങായി നൽകുന്നതാണ്.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഭഗവദ്നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ ശ്രീ തെക്കുംമുറി ഹരിദാസ് അറിയിക്കുകയുണ്ടായി.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

CLICK TO FOLLOW UKMALAYALEE.COM