ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം കാഴ്ചയുടെ നവ്യാനുഭവം – UKMALAYALEE

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം കാഴ്ചയുടെ നവ്യാനുഭവം

Thursday 28 February 2019 2:47 AM UTC

ലണ്ടൻ Feb 28: ഈ കഴിഞ്ഞ 23 / 02 / 2019 ലണ്ടൻ നഗരം സാക്ഷ്യംവഹിച്ചത് .ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസിന്റെ വേരിട്ടനുഭവത്തിന്റെ നേർസാക്ഷ്യം തന്നെ ആയിരുന്നു.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളിൽ നടനത്തിന്റെ വർണ്ണപ്രപഞ്ചം തീർത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത് .

ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസിന്റെ അർത്ഥതലങ്ങളെ പുതുതലമുറയ്ക്ക് പകർന്നുനല്കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും ,ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടൻ ഹിന്ദുഐക്യവേദിയുടെ സംഘാടകർക്ക് കഴിഞ്ഞു .

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് ആണ് ഈ വർഷത്തെ നൃത്തോത്സവത്തിന് തുടക്കം കുറിച്ചത്.

കൗൺസിലർമാരായ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , ശ്രീ ടോം ആദിത്യയും ,ശ്രീ അശോക് കുമാർ , ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുംമുറി ഹരിദാസ്, ശ്രീമതി ആശാ ഉണ്ണിത്താൻ ,ശ്രീമതി മീനാക്ഷി രവി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്ത ശിവരാത്രി നൃത്തോത്സവത്തിൽ യു കെ യിലെ നിരവധി കലാകാരൻമാർ മാറ്റുരച്ചു.

ശിവരാത്രി നൃത്തോത്സവം ഇത്രയും വിജയപ്രദമാക്കുവാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ അറിയിച്ചു പിന്നീട് നൃത്തോത്സവത്തിന് നേതൃത്വം നല്കിയ ശ്രീമതി ആശാ ഉണ്ണിത്താനെ സ്നേഹോപഹാരം നല്കി LH A ചെയർമാൻ തെക്കുംമുറി ഹരിദാസ് ആദരിച്ചു തുടർന്ന് യു കെ യിലെ വിവധ നൃത്തവിദ്യാലയങ്ങളിൽ നിന്നും പങ്കെടുത്ത അദ്ധ്യാപകരെ പൊന്നാട അണിയിച്ച ആദരിച്ചു.

തുടർന്ന് ദീപാരാധന അന്നദാനവും നടന്നു. അടുത്ത മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവമായിട്ടാണ് ആഘോഷിക്കുന്നതെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി.

Suresh Babu: 07828137478,     Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon.  CR7 6AU

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM