ലണ്ടൻ ഹിന്ദുഐക്യവേദിയുടെ സംഗീതോത്സവം  നവംബർ 24 ന് ക്രോയ്ഡോണിൽ  – UKMALAYALEE
foto

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ സംഗീതോത്സവം  നവംബർ 24 ന് ക്രോയ്ഡോണിൽ 

Friday 2 November 2018 1:44 AM UTC

ലണ്ടൻ Nov 2 : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങി .

ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം .

പാടാന്‍ തുടങ്ങുന്ന വരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുനത്തിനുള്ള ഒരുക്കത്തിലാണ് . ശ്രീകോവിലില്‍ നിന്നുള്ള അഗ്നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്‌ഡോണിലെ ത്രോൺടോൺഹീത്ത് കമ്മ്യൂണിറ്റി സെന്റര് ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.

നഷ്‌പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂർ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്.

അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെ യിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞൻമാർക്കും തുടക്കകാർക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാർച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ് .

ഈ കഴിഞ്ഞ വർഷങ്ങളിലെപോലെ യു.കെ യിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമൻ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നൽകും.

കർണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകൾ നല്കിയ സർഗ്ഗധനരായ കുറെ കലാകാരൻമാർ വേദിയിൽ അണിനിരക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സംഗീതസ്കൂളുകളിലെ കുട്ടികളും ചേരുമ്പോൾ ഈ വർഷത്തെയും സംഗീതോത്സവം യു.കെ മലയാളികൾക്ക് സംഗീതാസ്വാദനത്തിൻറെ പ്രതീക്ഷകളാണ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി………….

Suresh Babu: 07828137478, Rajesh Raman: 07874002934 Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM